ഇടുക്കി: ഉണക്കി വില്‍പ്പനക്കെത്തിച്ച കടൽക്കുതിരകളുമായി തേനി ആണ്ടിപ്പെട്ടി സ്വദേശി തവ മുതൈയ്യനെ വനം വകുപ്പ് ഫ്ലയിങ് സ്ക്വാഡിന്‍റെ പിടികൂടി. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലാകുന്നത്. ഇയാളുടെ പക്കല്‍ നിന്ന് 49 കടല്‍കുതിര കുഞ്ഞുങ്ങളെ കണ്ടെടുത്തു. കടല്‍ക്കുതിരകളെ തിരുവനന്തപുരത്ത് നിന്നും കുമളിയിലെത്തിച്ച് വിദേശികള്‍ക്ക് വില്‍പ്പന നടത്താനായിരുന്നു ഇയാളുടെ ലക്ഷ്യം.
ഉണക്കിയ കടല്‍കുതിരകളുമായി തമിഴ്‌നാട് സ്വദേശി പിടിയില്‍ - idukki latest news
ഇയാളുടെ പക്കല്‍ നിന്നും 49 കടല്‍കുതിര കുഞ്ഞുങ്ങളെ കണ്ടെടുത്തു.
![ഉണക്കിയ കടല്‍കുതിരകളുമായി തമിഴ്‌നാട് സ്വദേശി പിടിയില്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5167269-thumbnail-3x2-seahourse.jpg)
ഉണക്കിയ കടല്‍കുതിരകളുമായി തമിഴ്‌നാട് സ്വദേശി പിടിയില്‍
വനം വകുപ്പിന്‍റെ ഷെഡ്യൂൾഡ് വൺ ഇനത്തിൽപ്പെട്ടവയാണ് കടൽ കുതിരകൾ. ലക്ഷങ്ങൾ വിലമതിക്കുന്ന ഇവ മരുന്നുകൾക്കും, ലഹരി വസ്തുക്കള്‍ ഉണ്ടാക്കുന്നതിനുമാണ് ഉപയോഗിക്കുന്നത്. പ്രതിയെ കോടതിയിൽ ഹാജാരാക്കി റിമാന്‍റ് ചെയ്തു.