ഇടുക്കി: മാങ്കുളത്ത് ഒരാൾ കൊല്ലപ്പെട്ടു. മാങ്കുളം സ്വദേശി ലഷ്മണനാണ് മരിച്ചത്. സംഭവത്തിൽ ചിക്കണാം സ്വദേശി ഇക്ബാൽ എന്നയാൾ പൊലീസ് അറസ്റ്റ് ചെയ്തു. വ്യക്തി വൈരാഗ്യമാണ് കൊലപാതകതത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു. ഞായറാഴ്ചയാണ് പ്രതി ലക്മണനെ വെട്ടിക്കൊലപ്പെടുത്തിയത്.
മാങ്കുളത്ത് വ്യക്തി വൈരാഗ്യത്തിന്‍റെ പേരിൽ കൊല; പ്രതി പിടിയിൽ - അബ്കാരി
പ്രതിയായ ഇക്ബാലും ഇരയായ ലക്ഷ്മണനും അബ്കാരി കേസിൽ ഒളിവിലായിരുന്നു. തുടർന്ന് ലക്ഷ്മണനാണ് തൻ്റെ പേര് പൊലീസിന് നൽകിയതെന്ന് ആരോപിച്ചാണ് പ്രതി കൊലപാതകം നടത്തിയത്
മാങ്കുളത്ത് വ്യക്തി വൈരാഗ്യത്തിന്‍റെ പേരിൽ കൊല; പ്രതി പിടിയിൽ
പ്രതിയായ ഇക്ബാലും ഇരയായ ലക്ഷ്മണനും അബ്കാരി കേസിൽ ഒളിവിലായിരുന്നു. തുടർന്ന് ലക്ഷ്മണനാണ് തൻ്റെ പേര് പൊലീസിന് നൽകിയതെന്ന് ആരോപിച്ചാണ് പ്രതി കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
ലക്ഷ്മണനെ കൊലപ്പെടുത്തിയ ശേഷം ഇയാളൊടൊപ്പം താമസിച്ചിരുന്ന യുവതിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ശേഷം ഒളിവിൽ പോയ പ്രതിയെ മൂന്നാർ സിഐ സുമേഷ് സുധാകരൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. തെളിവെടുപ്പിന് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.