കേരളം

kerala

ETV Bharat / state

കഞ്ചാവ് വില്‌പന; ഒരാള്‍ കസ്‌റ്റഡിയില്‍ - കഞ്ചാവ് വില്‌പന ഒരാള്‍ കസ്‌റ്റഡിയില്‍

അടിമാലി ഇരുമ്പുപാലം സ്വദേശി ഷിഹാബ് ഇല്ലിയാസാണ് പിടിയിലായത്

കഞ്ചാവ് വില്‌പന ഒരാള്‍ കസ്‌റ്റഡിയില്‍

By

Published : Aug 27, 2019, 10:25 AM IST

Updated : Aug 27, 2019, 12:26 PM IST

ഇടുക്കി:തമിഴ്‌നാട്ടില്‍ നിന്നും കഞ്ചാവെത്തിച്ച് ചില്ലറ വില്‍പന നടത്തിയിരുന്നയാളെ അടിമാലി നാര്‍ക്കോട്ടിക് എന്‍ഫോഴ്‌സ്‌മെന്‍റ് സംഘം കസ്‌റ്റഡിയിലെടുത്തു. അടിമാലി ഇരുമ്പുപാലം സ്വദേശി ഷിഹാബ് ഇല്ലിയാസാണ് പിടിയിലായത്. കൂടെയുണ്ടായിരുന്ന അടിമാലി ഓടക്കാസിറ്റി സ്വദേശി മനു മണി ഓടി രക്ഷപ്പെട്ടു.

കഞ്ചാവ് വില്‌പന; ഒരാള്‍ കസ്‌റ്റഡിയില്‍
ഇരുവരും സഞ്ചരിച്ചിരുന്ന മനുവിന്‍റെ ഉടമസ്ഥതയില്‍ ഉള്ള ലോഗന്‍ കാറില്‍ നിന്ന് ഒരു കിലോ 600 ഗ്രാം കഞ്ചാവും മനുവിന്‍റെ ഓടക്കാസിറ്റിയിലെ വീട്ടില്‍ നിന്ന് ഒരു കിലോ 150 ഗ്രാം കഞ്ചാവും നാര്‍ക്കോട്ടിക് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. ഏറെ നാളായി പ്രതികള്‍ നാര്‍ക്കോട്ടിക് ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലായിരുന്നുവെന്ന് നാര്‍ക്കോട്ടിക് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം കെ പ്രസാദ് പറഞ്ഞു.തമിഴ്‌നാട്ടില്‍ നിന്നും കഞ്ചാവെത്തിച്ച് അടിമാലിയിലും ഇരുമ്പുപാലത്തും വില്‍പ്പന നടത്തുകയാണ് പ്രതികളുടെ രീതി. കഞ്ചാവ് വാങ്ങാനെന്ന വ്യാജേന പ്രതികളെ സമീപിച്ചാണ് നാര്‍ക്കോട്ടിക് ഉദ്യോഗസ്ഥര്‍ ഇവരെ വലയിലാക്കിയത്. ഷിഹാബിന്‍റെയും മനുവിന്‍റെയും പേരില്‍ മറ്റ് കേസുകള്‍ ഉള്ളതായും രക്ഷപ്പെട്ട മനുവിനായി അന്വേഷണം ഉാര്‍ജ്ജിതമാക്കിയതായും നാര്‍ക്കോട്ടിക് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Last Updated : Aug 27, 2019, 12:26 PM IST

ABOUT THE AUTHOR

...view details