കേരളം

kerala

ETV Bharat / state

ഇടുക്കി ആനയിറങ്കലിൽ പതിനാലുകാരിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

കോമ്പാറ പന്നിയാർ സ്വദേശി മുകേഷ് പ്രഭു (24) ആണ് പൊലീസ് പിടിയിലായത്.

ആനയിറങ്കല്‍ പീഡനം വാര്‍ത്ത  ആനയിറങ്കല്‍ പീഡനം അറസ്റ്റ് വാര്‍ത്ത വാര്‍ത്ത  ശാന്തന്‍പാറ പീഡനം വാര്‍ത്ത  ശാന്തന്‍പാറ പീഡനം അറസ്റ്റ് വാര്‍ത്ത  ഇടുക്കി പീഡനം പുതിയ വാര്‍ത്ത  ഇടുക്കി പീഡനം അറസ്റ്റ് വാര്‍ത്ത  ഇടുക്കി പതിനാലുകാരി പീഡനം വാര്‍ത്ത  ആനയിറങ്കല്‍ പതിനാലുകാരി പീഡനം വാര്‍ത്ത  ആനയിറങ്കല്‍ പതിനാലുകാരി പീഡനം അറസ്റ്റ് വാര്‍ത്ത  ആനയിറങ്കല്‍ പീഡനം അറസ്റ്റ് വാര്‍ത്ത  ആനയിറങ്കല്‍ പീഡനം ഓട്ടോ ഡ്രൈവര്‍ അറസ്റ്റ് വാര്‍ത്ത  ആനയിറങ്കല്‍ പീഡനം യുവാവ് അറസ്റ്റ് വാര്‍ത്ത  idukki anayirankal rape case news  idukki anayirankal minor girl rape case news  idukki minor girl rape man arrested news  man arrested idukki minor girl rape news
ഇടുക്കി ആനയിറങ്കലിൽ പതിനാലുകാരിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

By

Published : Oct 1, 2021, 1:32 PM IST

ഇടുക്കി: ഇടുക്കി ആനയിറങ്കലിൽ പതിനാലുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ യുവാവ് പിടിയിൽ. കോമ്പാറ പന്നിയാർ സ്വദേശി മുകേഷ് പ്രഭു (24) ആണ് പൊലീസ് പിടിയിലായത്. കഴിഞ്ഞ ദിവസമാണ് ശാന്തൻപാറ ആനയിറങ്കലിൽ പതിനാലു വയസുകാരി പീഡനത്തിനിരയായത്.

തോട്ടം തൊഴിലാളികളായ മാതാപിതാക്കൾ ജോലിക്ക് പോയതിനെ തുടർന്ന് കളിച്ചുകൊണ്ടിരുന്ന പെൺകുട്ടിയെയും സഹോദരനെയും ഓട്ടോ ഡ്രൈവറായ മുകേഷ് വാഹനത്തിൽ കയറ്റിക്കൊണ്ടു പോകുകയും സഹോദരനെ പാതിവഴിയിൽ ഇറക്കി വിട്ടതിന് ശേഷം പെൺകുട്ടിയെ പീഡിപ്പിക്കുകയുമായിരുന്നു. പെൺകുട്ടിയെ തിരികെ എത്തിക്കുകയും ചെയ്‌തു.

പെൺകുട്ടി ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചതിനെ തുടർന്ന് മാതാപിതാക്കൾ ചോദിച്ചപ്പോഴാണ് പീഡന വിവരം പുറത്ത് അറിയുന്നത്. തുടര്‍ന്ന് ശാന്തൻപാറ പൊലീസിൽ പരാതി നൽകി. പോക്‌സോ പ്രകാരം കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.

Also read: മദ്യം നൽകി മയക്കി യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി

ABOUT THE AUTHOR

...view details