ഇടുക്കി:നരിയംപാറയില്‍ പ്രായപൂർത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. നരിയമ്പാറ സ്വദേശി മനു മനോജ് ആണ് അറസ്റ്റിലായത്. സംഭവത്തെ തുടര്‍ന്ന് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.
നരിയംപാറ പീഡനം; പ്രതി പിടിയില്‍ - pocso case in idukki
നരിയമ്പാറ സ്വദേശി മനു മനോജ് ആണ് അറസ്റ്റിലായത്.
അഞ്ച് ദിവസം മുമ്പ് രാത്രിയില്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്നും മനുവിനെ നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് പിടികൂടിയിരുന്നു. ഇതേ തുടര്‍ന്ന് കട്ടപ്പന പൊലീസില്‍ പരാതി നൽകുകയും പെണ്‍കുട്ടിയെ കൗണ്‍സിലിങ്ങിന് വിധേയമാക്കുകയും ചെയ്തു. കൗണ്‍സിലിങ്ങിലാണ് പീഡന വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് പ്രതി മനു ഒളിവിൽ പോവുകയും ചെയ്തു. ഇതിന് ശേഷം ഇന്നലെ രാവിലെയാണ് പെണ്‍കുട്ടി സ്വന്തം വീട്ടില്‍ വച്ച് തീ കൊളുത്തി ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്. പോക്‌സോ, എസ്.സി, എസ്.ടി, ഐപിസി 376 തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. നാല്‍പ്പത് ശതമാനത്തിലധികം പൊള്ളലേറ്റ പെണ്‍കുട്ടി അപകട നില തരണം ചെയ്‌തു.