കേരളം

kerala

ETV Bharat / state

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍ - ഇടുക്കി

റിസോർട്ട് ജീവനക്കാരനും, നിലവിൽ മേസ്‌തിരി തൊഴിലാളിയുമായ ടി.എസ്. ദേവനാണ് പൊലീസിന്‍റെ പിടിയിലായത്.

man arrested for molesting minor girl  idukki  idukki crime news  crime news  പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ പീഡിപ്പിച്ചു  ഇടുക്കി  ക്രൈം ന്യൂസ്
ഇടുക്കിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റില്‍

By

Published : Nov 3, 2020, 2:05 PM IST

Updated : Nov 3, 2020, 2:57 PM IST

ഇടുക്കി: ജില്ലയില്‍ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിലായി. ചേലച്ചുവട് മരുതുപാറത്തണ്ട് ടി.എസ്. ദേവനാണ് (18) ഇടുക്കി പൊലീസിന്‍റെ കസ്റ്റഡിയിലായത്. റിസോർട്ട് ജീവനക്കാരനും, നിലവിൽ മേസ്‌തിരി തൊഴിലാളിയുമായ യുവാവ് ഏതാനും മാസം മുൻപ് ഫോണിലൂടെയായിരുന്നു പെൺകുട്ടിയെ പരിചയപ്പെട്ടത്. ഒരു മാസം മുമ്പ് വീട്ടുകാർ അറിയാതെ രാത്രിയിൽ പെൺകുട്ടിയെ വീട്ടിൽ നിന്നും വിളിച്ചിറക്കി ബൈക്കിൽ യുവാവിന്‍റെ വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. ഇതിനു ശേഷം നേരം വെളുക്കുന്നതിന് മുമ്പ് പെൺകുട്ടിയുടെ വീട്ടിൽ തിരികെയെത്തിക്കുകയും ചെയ്‌തിരുന്നു.

ശനിയാഴ്ച രാത്രി വീട്ടുകാരറിയാതെ വീണ്ടും ഇയാൾ പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ട് പോയെങ്കിലും തിരികെ എത്തിച്ചില്ല. കുട്ടിയെ കാണാതായതിനെ തുടർന്ന് മാതാവ് പൊലീസിൽ പരാതി നല്‍കിയിരുന്നു. അന്വേഷണം ആരംഭിച്ച പൊലീസ് മൊബൈൽ ലൊക്കേഷൻ പരിശോധിച്ചപ്പോൾ പെണ്‍കുട്ടി യുവാവിന്‍റെ വീട്ടിൽ ഉണ്ടെന്ന് കണ്ടെത്തി. പൊലീസ് എത്തുമെന്ന സൂചന ലഭിച്ച ഇവർ ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെയാണ് പിടിയിലായത്. വൈദ്യ പരിശോധനക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്‌തു.

Last Updated : Nov 3, 2020, 2:57 PM IST

ABOUT THE AUTHOR

...view details