കേരളം

kerala

ETV Bharat / state

പെൺകുട്ടിയെ തട്ടികൊണ്ടു പോയി പീഡിപ്പിച്ച കേസിൽ യുവാവ്‌ പിടിയിൽ

മലപ്പുറം പുറമണ്ണൂർ പാലാക്കണ്ണിൽ മുഹമ്മദ് സാദിഖ് (28 ) ആണ് പിടിയിലായത്

By

Published : Apr 30, 2021, 10:33 AM IST

man arrested for kidnapping and raping girl  man arrested  പെൺകുട്ടിയെ തട്ടികൊണ്ട് പോയി പീഡിപ്പിച്ചു  യുവാവ്‌ പിടിയിൽ  മുഹമ്മദ് സാദിഖ്
പെൺകുട്ടിയെ തട്ടികൊണ്ട് പോയി പീഡിപ്പിച്ച കേസിൽ യുവാവ്‌ പിടിയിൽ

ഇടുക്കി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടികൊണ്ടു പോയി ലൈംഗികമായി പീഡിപ്പിച്ച കേസിൽ മലപ്പുറം സ്വദേശിയായ യുവാവിനെ അറസ്റ്റു ചെയ്തു. മലപ്പുറം പുറമണ്ണൂർ പാലാക്കണ്ണിൽ മുഹമ്മദ് സാദിഖ് (28) ആണ് പിടിയിലായത്. മലപ്പുറത്തു നിന്നും ഇടുക്കിയിലെത്തി സ്വകാര്യ കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു ഇയാൾ.

ഇതിനിടെയാണ്‌ ഇടുക്കി സ്വദേശിയായ പെൺകുട്ടിയുമായി പ്രണയത്തിലാവുകയും പെൺകുട്ടിയെ തട്ടികൊണ്ട് പോയി പീഡിപ്പിക്കുകയും ചെയ്‌തത്‌. പെൺകുട്ടിയെ കാണാനില്ലെന്ന പരാതിയിൽ പെൺകുട്ടിയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പ്രതിയെ നെടുങ്കണ്ടം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പെൺകുട്ടിയെ ബന്ധുകൾക്ക് ഒപ്പം വിട്ടയച്ചു.

ABOUT THE AUTHOR

...view details