ഇടുക്കി: വിദ്യാര്‍ഥിനിയെ തട്ടികൊണ്ടു പോയി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. മേലാടി ആലത്തൂര്‍ മാശി സ്വദേശി ചുടലരാജിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയെ തട്ടികൊണ്ടു പോകാന്‍ സഹായിച്ച രണ്ടു പേരെ നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. രാധാകൃഷ്‌ണൻ, അരുണ്‍ കുമാർ എന്നിവരെയാണ് പൊലീസ് നേരത്തെ കസ്റ്റഡിയില്‍ എടുത്തത്. ഇവരെ ചോദ്യം ചെയ്‌തതിനെ തുടര്‍ന്നാണ് തിരുപ്പൂരിന് സമീപം സുല്‍ത്താന്‍ പെട്ടിയിലെ ബന്ധുവീട്ടിൽ പെണ്‍കുട്ടിയുമായി പ്രതി ഒളിവില്‍ കഴിയുകയാണെന്ന വിവരം ലഭിച്ചത്.
വിദ്യാര്‍ഥിനിയെ തട്ടികൊണ്ടു പോയി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍ - വിദ്യാര്‍ഥിനെ തട്ടികൊണ്ട് പോയി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
മേലാടി ആലത്തൂര്‍ മാശി സ്വദേശി ചുടലരാജിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 23നാണ് പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് സഹോദരന്‍ മറയൂര്‍ പൊലീസില്‍ പരാതി നല്‍കിയത്.
വിദ്യാര്‍ഥിനെ തട്ടികൊണ്ട് പോയി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
മറയൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി.ആര്‍. ജഗദീഷിന്‍റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 23നാണ് പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് സഹോദരന്‍ മറയൂര്‍ പൊലീസില്‍ പരാതി നല്‍കിയത്.
Last Updated : Sep 28, 2019, 9:35 PM IST