ഇടുക്കി: ബൈസൺവാലി ഇരുപതേക്കറിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ. ബൈസൺവാലി മുത്തൻമുടി സ്വദേശി തങ്കം തങ്കരാജ് ആണ് പൊലീസ് പിടിയിലായത്.
കഴിഞ്ഞ ഓഗസ്റ്റ് പതിനഞ്ചിനാണ് സംഭവം നടന്നത്. ബൈസൺവാലി ഇരുപതേക്കറിലെ പെൺകുട്ടിയുടെ വീട്ടിൽ ആരുമില്ലാത്ത സമയത്ത് കടന്ന് ചെന്ന പ്രതി പെൺകുട്ടിയെ കയറിപിടിക്കുകയും പെണ്‍കുട്ടി ഇയാളുടെ കൈയില്‍ കടിച്ചതിനു ശേഷം ഓടി അയല്‍വീട്ടില്‍ അഭയം തേടുകയും ചെയ്‌തു.
അതേ ദിവസം തന്നെ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ രാജാക്കാട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പൊലീസ് എത്തുന്നതിന് മുമ്പുതന്നെ ഇയാള്‍ തമിഴ്‌നാട്ടിലേക്ക് കടന്നു.
പ്രതിയെ പിടികൂടാൻ കഴിയാത്തത്‍ പൊലീസിന്‍റെ അനാസ്ഥയാണെന്ന ആരോപണവുമായി പ്രദേശവാസികൾ രംഗത്ത് എത്തിയിരുന്നു. പോക്‌സോ പ്രകാരം കേസ് എടുത്ത് പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.
Also read: ഇടുക്കിയിൽ 16 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച സഹോദരീ ഭർത്താവ് അറസ്റ്റിൽ