ഇടുക്കി: സിപിഎം ബ്ലോക്ക് പഞ്ചായത്ത് അംഗത്തിന്‍റെ മകനെ സിഐടിയു പ്രവര്‍ത്തകര്‍ മര്‍ദിച്ചതായി പരാതി. നെടുങ്കണ്ടം പാറത്തോട്ടില്‍ വളം വ്യാപാരം നടത്തുന്ന ഒഴാക്കല്‍ ബിനോളിന് ആണ് മര്‍ദനമേറ്റത്. ബിനോളിന്‍റെ വ്യാപാര സ്ഥാപനം അടിച്ച് തകര്‍ത്തു. രണ്ട് ലക്ഷത്തോളം രൂപയും നാല് പവന്‍റെ സ്വര്‍ണമാലയും നഷ്‌ടപെട്ടതായും പരാതിയുണ്ട്.
യുവാവിനെ സിഐടിയു പ്രവര്‍ത്തകര്‍ മര്‍ദിച്ചതായി പരാതി - സിഐടിയു തർക്കം നെടുങ്കണ്ടം
വ്യക്തിപരമായ വിഷയമാണ് ആക്രമണത്തിന് പിന്നിലെന്ന് സിഐടിയു പ്രാദേശിക ഘടകം അറിയിച്ചു. സിഐടിയുവിന് സംഭവവുമായി ബന്ധമില്ലെന്നും നേതൃത്വം വ്യക്തമാക്കി

സിഐടിയു
യുവാവിനെ സിഐടിയു പ്രവര്‍ത്തകര്‍ മര്‍ദിച്ചതായി പരാതി
വെള്ളിയാഴ്‌ച രാവിലെയാണ് സംഭവം. ഇരുപതോളം പേരടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയതെന്ന് ബിനോളിന്‍ പറയുന്നു. ഒരാഴ്‌ച മുൻപ് രണ്ട് പേര്‍ തമ്മിലുണ്ടായ തര്‍ക്കത്തിൽ ബിനോളിൻ ഇടപെട്ടിരുന്നു. ഇതുമായി ബന്ധപെട്ട വിരോധം ആക്രമണത്തിലേക്ക് നയിച്ചതാകാമെന്നാണ് പൊലീസ് നിഗമനം. എന്നാല്‍ വ്യക്തിപരമായ വിഷയമാണ് ആക്രമണത്തിന് പിന്നിലെന്ന് സിഐടിയു പ്രാദേശിക ഘടകം അറിയിച്ചു. സിഐടിയുവിന് സംഭവവുമായി ബന്ധമില്ലെന്നും നേതൃത്വം അറിയിച്ചു. നെടുങ്കണ്ടം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.