ഇടുക്കി: ഫഹദ് ഫാസിൽ അസാധ്യ പ്രകടനം കാഴ്‌ചവച്ച മലയൻകുഞ്ഞ് തിയേറ്ററുകളിൽ മികച്ച പ്രതികരണവുമായി മുന്നേറുകയാണ്. മലയോര മണ്ണായ ഇടുക്കിയിൽ കാലവർഷത്തിൽ ഉണ്ടാകുന്ന മഴക്കെടുതികളും ഉരുൾപൊട്ടലുമൊക്കെയാണ് ചിത്രത്തിന്‍റെ പ്രമേയം. എന്നാൽ ഇടുക്കിക്കാർക്ക് അഭിമാനിക്കാൻ മറ്റൊന്നു കൂടിയുണ്ട് ചിത്രത്തിൽ.
ഫഹദിന്‍റെ അമ്മവേഷം തന്മയത്വത്തോടെ കൈകാര്യം ചെയ്‌ത് ജയ കുറുപ്പ് സിനിമയിൽ ഫഹദ് ഫാസിലിന്‍റെ അമ്മയുടെ വേഷം കൈകാര്യം ചെയ്‌തിരിക്കുന്നത് കട്ടപ്പന സ്വദേശി ജയ കുറുപ്പാണ്. കാൽ നൂറ്റാണ്ടോളം നീണ്ട നാടകാഭിനയത്തിന്‍റെ കരുത്തുമായാണ് ജയ കുറുപ്പ് സിനിമയിലേക്ക് കടന്നുവരുന്നത്. ചേർത്തല സാഗരികയുടെ 'അരയാൽ ചോട്ടിലെ ചെമ്പരത്തി' എന്ന നാടകത്തിലൂടെയാണ് ജയ കുറുപ്പ് കലാരംഗത്തേക്ക് പ്രവേശിക്കുന്നത്.
ഫഹദിന്‍റെ അമ്മവേഷം തന്മയത്വത്തോടെ കൈകാര്യം ചെയ്‌ത് ജയ കുറുപ്പ് ഫഹദിന്‍റെ അമ്മവേഷം തന്മയത്വത്തോടെ കൈകാര്യം ചെയ്‌ത് ജയ കുറുപ്പ് പിന്നീടിങ്ങോട്ട് ഒട്ടനവധി നാടകങ്ങളിൽ അഭിനയിച്ചു. കട്ടപ്പന ദർശനയുടെ ദേശീയ നാടകോത്സവത്തിൽ അവതരിപ്പിച്ച ഒഴിവ് ദിവസത്തെ കളി എന്ന നാടകത്തിലെ കഥാപാത്രവും ഏറെ ശ്രദ്ധ നേടി. ജയ ആദ്യമായി അഭിനയിച്ച സിനിമ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജെല്ലിക്കെട്ട് ആണ്. സാജൻ ബേക്കറി എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ മലയൻകുഞ്ഞ് എന്ന ചിത്രത്തിലെ മുഴുനീള കഥാപാത്രത്തിലൂടെ മലയാള സിനിമയിൽ തന്‍റെ വേര് ഉറപ്പിക്കുകയാണ് ഈ അഭിനേത്രി. പാൽ തൂ ജാൻവർ എന്ന ചിത്രമാണ് ഇനി റിലീസാകാൻ ഉള്ളത്.
കട്ടപ്പന ദർശനയിലെ ഇ.ജെ ജോസഫാണ് ജയയ്ക്ക് മലയൻകുഞ്ഞ് എന്ന ചിത്രത്തിലേക്ക് എത്താൻ വഴി തെളിച്ചത്. മലയാള പ്രൊഫഷണൽ നാടക രംഗത്ത് ശ്രദ്ധേയനായ നാരായണക്കുറുപ്പിന്‍റെ ഭാര്യയാണ് ജയ കുറുപ്പ്. മലയാള നാടക-സിനിമ രംഗത്ത് ഇടുക്കിയുടെ അഭിമാനമാകുകയാണ് ഈ ദമ്പതികൾ.