ഇടുക്കി:കേരള കോൺഗ്രസ് ജേക്കബ് വിഭാഗത്തിലെ ഭൂരിപക്ഷം അംഗങ്ങളും തനിക്കൊപ്പമെന്ന് ആവർത്തിച്ച് അനൂപ് ജേക്കബ്. ജോണി നെല്ലൂർ ,ജോസഫ് ഗ്രൂപ്പിൽ ലയിക്കുന്നത് വ്യക്തി താല്‍പര്യം മുൻനിർത്തിയാണെന്നും ജോണി നെല്ലൂരിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയെന്ന് കാണിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചിട്ടുണ്ടെന്നും അനൂപ് ജേക്കബ് പറഞ്ഞു.
ഭൂരിപക്ഷം അംഗങ്ങളും തനിക്കൊപ്പമെന്ന് അനൂപ് ജേക്കബ് - കേരള കോൺഗ്രസ് ലേറ്റസ്റ്റ് ന്യൂസ്
ജോണി നെല്ലൂരിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയെന്ന് കാണിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയയച്ചിട്ടുണ്ടെന്നും സംസ്ഥാന കമ്മിറ്റി ഉടൻ ചേർന്ന് പുതിയ ചെയർമാനെ തെരഞ്ഞെടുക്കുമെന്നും അനൂപ് ജേക്കബ്.
കേരള കോൺഗ്രസ് ജേക്കബ് വിഭാഗത്തിലെ ഭൂരിപക്ഷം അംഗങ്ങളും തനിക്കൊപ്പമെന്ന് അനൂപ് ജേക്കബ്
ജോണി നെല്ലൂരിന് പാർട്ടി പിരിച്ച് വിടാൻ അധികാരമില്ല. കേരള കോൺഗ്രസ് ജേക്കബ് പാർട്ടിയുടെ രജിസ്ട്രേഷൻ നിലനിൽക്കുമെന്നും സംസ്ഥാന കമ്മിറ്റി ഉടൻ ചേർന്ന് പുതിയ ചെയർമാനെ തെരഞ്ഞെടുക്കുമെന്നും അനൂപ് ജേക്കബ് തൊടുപുഴയിൽ പറഞ്ഞു.