ഇടുക്കി: നല്ലവനും സത്യസന്ധനുമായ മഹാബലി ഭരിച്ചിരുന്ന കള്ളവും ചതിയുമില്ലാത്ത കാലത്തും പലവിധ താൽപര്യക്കാർ ഉണ്ടായിരുന്നുവെന്ന് എം. എം. മണി എംഎൽഎ. മഹാ വിഷ്‌ണുവാണ് വാമനനായി അവതരിച്ചത്. ഇടുക്കി ജില്ലാ ഓണം വാരാഘോഷത്തിന്റെ ഉദ്ഘാടനം ചെറുതോണിയിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു എം.എം. മണി.
'മഹാബലി ഭരിച്ചിരുന്ന കാലത്തും പലവിധ താൽപര്യക്കാർ ഉണ്ടായിരുന്നു' - എം. എം. മണി - ഇന്നത്തെ പ്രധാന വാര്‍ത്ത
ഇടുക്കി ജില്ലാ ഓണം വാരാഘോഷത്തിന്റെ ഉദ്ഘാടനം ചെറുതോണിയിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു എം എം മണി
മഹാബലി ഭരിച്ചിരുന്ന കള്ളവും ചതിയുമില്ലാത്ത കാലത്തും പലവിധ താൽപര്യക്കാർ ഉണ്ടായിരുന്നു; എം. എം. മണി
മഹാമാരിക്ക് ശേഷം നടക്കുന്ന ഓണാഘോഷം വിപുലമായി സംഘടിപ്പിക്കാനാണ് സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുള്ളത്. ഗ്രാമ പഞ്ചായത്തുകൾ മുതൽ ജില്ലാതലം വരെ വിപുലമായി ഓണാഘോഷം സംഘടിപ്പിക്കുന്നുണ്ട്. കൂലിപ്പണിയെടുത്ത് ജീവിക്കുന്നവരുടെ ഓണാഘോഷം മഴ കട്ടപ്പുകയാക്കുന്നുണ്ടെങ്കിലും സർക്കാരിന്റെ ഓണക്കിറ്റ് വലിയ ആശ്വാസമായെന്നും എം.എൽ.എ പറഞ്ഞു.