.
അമിക്കസ് ക്യൂറി രാഷ്ട്രീയം കളിച്ചു. : വിമർശനവുമായി എംഎം മണി - എം എം മണി
അണക്കെട്ടുകൾ ഒന്നിച്ചു തുറന്നു വിടേണ്ടി വന്നതുള്‍പ്പടെ സർക്കാരിന്‍റെ വീഴ്ച്ചകള്‍ ചൂണ്ടിക്കാട്ടിയുള്ള റിപ്പോർട്ട് കഴിഞ്ഞ ദിവസം അമിക്കസ് ക്യൂറി ജേക്കബ് പി അലക്സ് ഹൈക്കോടതിയിൽ സമർപ്പിച്ചിരുന്നു.
പ്രളയത്തിന്‍റെ കാരണങ്ങളെക്കുറിച്ച് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച അമിക്കസ് ക്യൂറിക്കെതിരെ വിമര്‍ശവുമായി വൈദ്യുതി മന്ത്രി എം എം മണി. അമിക്കസ്ക്യൂറി മുൻ യു പി എ സർക്കാരിന്‍റെ ആളാണെന്നും, വിഷയത്തിൽ അമിക്കസ് ക്യൂറി രാഷ്ട്രീയം കളിച്ചെന്നും മണി വിമർശനം ഉന്നയിച്ചു. റിപ്പോര്‍ട്ടിന്‍റെ പകർപ്പ് അമിക്കസ് ക്യൂറി മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്നും മന്ത്രി കുമളിയില്‍ ആരോപിച്ചു.
കനത്ത മഴയാണ് പ്രളയത്തിന്‍റെ കാരണം. എന്നാൽ പ്രളയ സമയത്ത് നടപ്പാക്കേണ്ട അടിയന്തര കർമ്മ പദ്ധതികൾ നടപ്പാക്കാത്തത് സ്ഥിതി വഷളാക്കിയെന്നാണ് അമിക്കസ് ക്യൂറി റിപ്പോർട്ടിൽ പറയുന്നത്. എല്ലാ അണക്കെട്ടുകളും ഒന്നിച്ചു തുറന്നുവിട്ടത് നാശനഷ്ടം കൂടാന്‍ കാരണമായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.