കേരളം

kerala

ETV Bharat / state

ചെങ്കുളം റിസർവ്, വനം വകുപ്പ് ഉദ്യോഗസ്ഥർ വ്യാജരേഖ ചമച്ചുവെന്ന് എം.എം മണി - വനം വകുപ്പ് ഉദ്യോഗസ്ഥർ വ്യാജരേഖ ചമച്ചുവെന്ന് എംഎം മണി

കൊല്ലപ്പെട്ട എസ്എഫ്ഐ പ്രവര്‍ത്തകന്‍ ധീരജിന്‍റെ കുടുംബത്തിന് ആവശ്യമായ നിയമ സഹായം നല്‍കുമെന്നും എം.എം മണി.

M M Mani about Chenkulam Reserve issue  M M Mani MLA on supporting Dheerajs family in the case  M M Manis statement on Chenkulam Reserve  വനം വകുപ്പ് ഉദ്യോഗസ്ഥർ വ്യാജരേഖ ചമച്ചുവെന്ന് എംഎം മണി  ചെങ്കുളം റിസർവ് സംഭവത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥർ വ്യാജരേഖ ചമച്ചുവെന്ന് എംഎം മണി
ചെങ്കുളം റിസർവ്, വനം വകുപ്പ് ഉദ്യോഗസ്ഥർ വ്യാജരേഖ ചമച്ചുവെന്ന് എം.എം മണി

By

Published : Jul 25, 2022, 10:26 PM IST

ഇടുക്കി: ചെങ്കുളം റിസർവ് പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണവുമായി എം.എം മണി എംഎല്‍എ. ചെങ്കുളത്ത് വനം വകുപ്പ് ഉദ്യോഗസ്ഥർ വ്യാജരേഖ ചമച്ചുവെന്നും വ്യാജരേഖ ചമച്ച് സർക്കാരിനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ച വനം വകുപ്പ് ഉദ്യോഗസ്ഥർ ശക്തമായ പ്രതിഷേധം നേരിടേണ്ടി വരുമെന്നും മണി പറഞ്ഞു.

എം.എം മണി മാധ്യമങ്ങളോട് സംസാരിക്കുന്നു

ധീരജിന്‍റെ മാതാപിതാക്കൾ ഡിസിസി പ്രസിഡന്‍റ് സി.പി മാത്യുവിനെതിരെ ഇടുക്കി എസ്‌പിയെ സമീപിച്ച സംഭവം ന്യായമെന്നും സി.പി മാത്യു മാത്രമല്ല കെപിസിസി പ്രസിഡന്‍റ് കെ. സുധാകരനെതിരെയും കേസെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. ധീരജിന്‍റെ മാതാപിതാക്കൾ നൽകിയ കേസിന് എല്ലാ നിയമ സഹായവും നൽകുമെന്നും പാർട്ടി ധീരജിന്‍റെ കുടുംബത്തിനൊപ്പമുണ്ടെന്നും എം.എം മണി കൂട്ടിച്ചേര്‍ത്തു.

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details