ഇടുക്കി :ലോവര്‍ പെരിയാര്‍ പദ്ധതി പ്രദേശത്ത് നിന്ന് കുടിയിറക്കപ്പെട്ടവര്‍ക്ക് പകരം ഭൂമി വിതരണം ചെയ്യാന്‍ നടപടിയാകുന്നു. അരനൂറ്റാണ്ടോളം നീണ്ട കാത്തിരിപ്പിനൊടുവിലാണ് കുടിയിറക്കപ്പെട്ടവര്‍ക്ക് സ്ഥലം ലഭ്യമാകുന്നത്.
ചിന്നക്കനാല്‍ വില്ലേജില്‍ ഉള്‍പ്പെടുന്ന മിച്ചഭൂമി വിട്ടുകൊടുക്കുന്നതിനായി സര്‍വേ നടപടികള്‍ പൂര്‍ത്തീകരിച്ചു. ഒരു കുടുംബത്തിന് 15 സെന്‍റ് ഭൂമി വീതമാണ് വിതരണം ചെയ്യുക. നിലവില്‍ 42 കുടുംബങ്ങള്‍ക്കായുള്ള ഭൂമി, അളന്ന് തിരിച്ചിട്ടുണ്ട്.
ലോവർ പെരിയാറില്‍ കുടിയിറക്കപ്പെട്ടവര്‍ക്ക് നാലുപതിറ്റാണ്ടിനിപ്പുറം പകരം ഭൂമി ലഭ്യമാകുന്നു ALSO READ:ഇതര സംസ്ഥാനക്കാരിയായ ബാലിക ഇടുക്കിയില്‍ മരിച്ച നിലയില്‍
അപേക്ഷകരില്‍ ചിലര്‍ മരിച്ച സാഹചര്യത്തിൽ ഇവരുടെ അവകാശികള്‍, രേഖകള്‍ ഹാജരാക്കിയാല്‍ ഭൂമി വിട്ടുകൊടുക്കുന്നതിനുള്ള നടപടികൾ ആരംഭിക്കും. ഉപാധിരഹിത പട്ടയമാവും വിതരണം ചെയ്യുക. ഗവണ്‍മെന്‍റ് ഉത്തരവ്, ഇറങ്ങുന്നതോടെ, ഭൂമി വിതരണം ആരംഭിക്കും.
ലോവർ പെരിയാര്‍ പദ്ധതിക്കായി 1971ലാണ് പ്രദേശവാസികളെ കുടിയിറക്കിയത്. ഭൂമി വിട്ടുകൊടുത്ത 72 കുടുംബങ്ങള്‍, പകരം സ്ഥലം ലഭ്യമായില്ലെന്ന് ചൂണ്ടിക്കാട്ടി കോടതിയെ അടക്കം സമീപിച്ചിരുന്നു. കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ അര്‍ഹതപെട്ടവര്‍ക്ക് പകരം സ്ഥലം നല്‍കാന്‍ നടപടി ആരംഭിച്ചത്.