കേരളം

kerala

ETV Bharat / state

നെടുങ്കണ്ടം കരുണാപുരത്ത് തമിഴ്‌നാട്ടിൽ നിന്നെത്തിയ ലോറി തടഞ്ഞു - lorry from tamilnadu

സ്വകാര്യ വ്യക്തിയുടെ ഏലത്തോട്ടത്തിലേക്ക് പൊലീസ് സഹായത്തോടെ അനധികൃതമായി കുമ്മായലോറി കടത്തിവിട്ടെന്നാരോപിച്ചാണ് നാട്ടുകാർ പ്രതിഷേധിച്ചത്

നെടുങ്കണ്ടം കരുണാപുരം  തമിഴ്‌നാട്ടിൽ നിന്നെത്തിയ ലോറി തടഞ്ഞു  കൊവിഡ് തീവ്രബാധിത പ്രദേശം  lorry from tamilnadu  nedungandam karunapuram
നെടുങ്കണ്ടം

By

Published : May 3, 2020, 9:01 PM IST

ഇടുക്കി: ജില്ലയിലെ കൊവിഡ് തീവ്രബാധിത പ്രദേശമായ കരുണാപുരത്ത് തമിഴ്‌നാട്ടിൽ നിന്ന് കുമ്മായവുമായി എത്തിയ ലോറി നാട്ടുകാർ തടഞ്ഞു. പൊലീസ് അനധികൃതമായി ലോറി കടത്തിവിട്ടെന്ന്‌ ആരോപിച്ചാണ് നാട്ടുകാർ പ്രതിഷേധിച്ചത്. സംഭവത്തിൽ പൊലീസിന്‍റെ ഡ്യൂട്ടി തടസപ്പെടുത്തിയതിനും പകർച്ചവ്യാധി നിയമ പ്രകാരവും പൊലീസ് നാല് പേർക്കെതിരെ കേസെടുത്തു. സ്വകാര്യ വ്യക്തിയുടെ ഏലത്തോട്ടത്തിലേക്ക് പൊലീസ് സഹായത്തോടെ അനധികൃതമായി കുമ്മായലോറി കടത്തിവിട്ടെന്നാരോപിച്ചാണ് നാട്ടുകാർ പ്രതിഷേധിച്ചത്. കരുണാപുരം ഗ്രാമ പഞ്ചായത്തംഗം രഞ്ജു ബിജുവിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിഷേധം ഉയർത്തിയത്. തുടർന്ന് പൊലീസ് സംരക്ഷണത്തിൽ ലോഡ് ഇറക്കി. ഇതോടെ നാട്ടുകാർ പൊലീസ് വാഹനത്തിന് മുൻപിൽ കിടന്ന് പ്രതിഷേധിച്ചു. സംഭവത്തിൽ ലോക്ക് ഡൗൺ നിയമങ്ങൾ ലംഘിച്ചതിന് പഞ്ചായത്തംഗം ഉൾപ്പെടെയുള്ളവർക്ക് എതിരെയാണ് കേസെടുത്തത്. അതേ സമയം നാട്ടുകാരുടെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് പൊലീസ് പറഞ്ഞു.

ABOUT THE AUTHOR

...view details