ഇടുക്കി: കല്ലാര്‍ക്കുട്ടിയില്‍ ടാര്‍ മിക്‌സുമായി പോയ ടോറസ് ലോറി നിയന്ത്രണം വിട്ട് വ്യാപാര സ്ഥാപനങ്ങളിലേക്ക് ഇടിച്ചുകയറി ലോറി ഡ്രൈവർ ഉൾപ്പെടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ് . വ്യാഴാഴ്ച രാവിലെ 9.15ഓടെയായിരുന്നു അപകടം.
നിയന്ത്രണം വിട്ട ലോറി വ്യാപാര സ്ഥാപനങ്ങളിലേക്ക് ഇടിച്ച് മൂന്ന് പേർക്ക് പരിക്ക് - Lorry accident
വെള്ളത്തൂവലില്‍ റോഡ് നിര്‍മ്മാണത്തിനായി ടാര്‍ മിക്‌സുമായി പോകുകയായിരുന്ന ടോറസ് ലോറി നിയന്ത്രണം നഷ്ടപ്പെട്ട് വ്യാപാരസ്ഥാപനങ്ങളിലും ജീപ്പിലും കാറിലും ഇടിക്കുകയായിരുന്നു.
വെള്ളത്തൂവലില്‍ റോഡ് നിര്‍മ്മാണത്തിനായി ടാര്‍ മിക്‌സുമായി പോകുകയായിരുന്ന ടോറസ് ലോറി നിയന്ത്രണം നഷ്ടപ്പെട്ട് വ്യാപാരസ്ഥാപനങ്ങളിലും ജീപ്പിലും കാറിലും ഇടിക്കുകയായിരുന്നു. അപകടത്തില്‍ കാൽനട യാത്രക്കാരായ തുരുത്തേല്‍ അഭിലാഷ്, ഈന്തുങ്കല്‍ രവി, ലോറി ഡ്രൈവര്‍ കമ്പിളികണ്ടം സ്വദേശി കാലാകൂടത്തിൽ വിഷ്ണു എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുകാലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റ അഭിലാഷിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റു രണ്ടു പേരുടെയും പരിക്ക് ഗുരുതരമല്ല.
കല്ലാര്‍ക്കുട്ടിയില്‍ നിന്ന് അടിമാലി ഭാഗത്തേക്ക് വരുകയായിരുന്ന ജീപ്പിലും കാറിലും ലോറി ഇടിക്കുകയായിരുന്നു. ജീപ്പ് ഡ്രൈവര്‍ ഗിരീഷ് അത്ഭുതകരമായി രക്ഷപ്പെട്ടു. ഇറക്കം ഇറങ്ങുന്നതിനിടെ വാഹനത്തിന്‍റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടകാരണമെന്ന് ലോറി ഡ്രൈവർ പറഞ്ഞു.