കേരളം

kerala

ETV Bharat / state

കുളം നിര്‍മാണത്തിനിടെ ഗണപതി വിഗ്രഹം കണ്ടെത്തി - ഇടുക്കി ഉടുമ്പന്‍ചോല

ഇതിന് മുന്‍പും പ്രദേശത്ത് സമാന രീതിയില്‍ പ്രതിമകളും മറ്റും ലഭിച്ചിട്ടുണ്ട്.

ഗണപതി വിഗ്രഹം  ഇടുക്കി ഉടുമ്പന്‍ചോല  ganapathy satatue
കുളം നിര്‍മാണത്തിനിടെ ഗണപതി വിഗ്രഹം കണ്ടെത്തി

By

Published : Apr 1, 2022, 11:41 AM IST

ഇടുക്കി:കുളം നിര്‍മ്മിക്കുന്നതിനിടെ മണ്ണിനടിയില്‍ നിന്നും ഗണപതി വിഗ്രഹം കണ്ടെത്തി. ഇടുക്കി ഉടുമ്പന്‍ചോലയില്‍ നിന്നാണ് പുരാതന ശൈലിയിലുള്ള കല്‍ വിഗ്രഹം തൊഴിലാളികള്‍ക്ക് ലഭിച്ചത്. മുന്‍പും പ്രദേശത്ത് നിന്ന് പ്രതിമകളും, ബിംബങ്ങളും കിട്ടിയിട്ടുണ്ട്.

കുളം നിര്‍മാണത്തിനിടെ ഗണപതി വിഗ്രഹം കണ്ടെത്തി

പാപ്പന്‍പാറയിലെ ഏലത്തോട്ടത്തില്‍ നിന്നും ലഭിച്ച വിഗ്രഹത്തിന് ഏകദേശം രണ്ട് മീറ്ററോളം ഉയരമുണ്ട്. മാല ചാര്‍ത്തി വിഗ്രഹം വിശ്വാസികള്‍ സംരക്ഷിച്ചുവരുകയാണ്. ഇത് സമീപത്തെ ക്ഷേത്രത്തിലേക്ക് മാറ്റുന്നതിനുള്ള നടപടികളും പ്രദേശത്ത് ആരംഭിച്ചിട്ടുണ്ട്.

Also read: ഐടി പാര്‍ക്കുകളില്‍ പബ്, കൂടുതല്‍ ബിയര്‍ പാര്‍ലറുകള്‍; പുതിയ മദ്യ നയം നിലവില്‍ വന്നു

ABOUT THE AUTHOR

...view details