ഇടുക്കി: വിനോദ സഞ്ചാരികളുടെ സ്വപ്‌ന ഭൂമിയാണ് മൂന്നാറിലെ ലോഹാർട്ട് എസ്റ്റേറ്റും ഗ്യാപ്പ് റോഡും. ദേശീയപാത വികസനത്തിന്‍റെ ഭാഗമായി കൊച്ചി -ധനുഷ് കോടി ദേശീയപാത നവീകരിച്ചതോടെയാണ് ഇവിടം സഞ്ചാരികളുടെ ഇഷ്‌ട കേന്ദ്രമായത്. മകര മാസത്തിലെ മഞ്ഞും കുളിരും ആവോളം ആസ്വദിക്കാന്‍ സ്വദേശികളും വിദേശികളുമായി നിരവധി പേരാണ് എസ്‌റ്റേറ്റിലെത്തുന്നത്.
സഞ്ചാരികള്‍ക്ക് വിരുന്നൊരുക്കി ലോഹാർട്ട് എസ്റ്റേറ്റ്; മൂന്നാറിലെ മനോഹര ഡെസ്റ്റിനേഷന്‍ - view point in idukki
വിനോദ സഞ്ചാരികളെ ആകര്‍ഷിച്ച് മൂന്നാറിലെ ലോഹാർട്ട് എസ്റ്റേറ്റും ഗ്യാപ്പ് റോഡും. ഗ്യാപ്പ് റോഡ് വ്യൂ പോയിന്‍റാണ് മേഖലയിലെ പ്രധാന ആകര്‍ഷണം. എസ്‌റ്റേറ്റില്‍ സഞ്ചാരികളെത്തുന്നത് കൊച്ചി -ധനുഷ് കോടി ദേശീയപാത നവീകരിച്ചതോടെ.
ഗ്യാപ്പ് റോഡ്, ലാക്കാട് വ്യൂ പോയിന്‍റാണ് സഞ്ചാരികളെ പ്രധാനമായും ആകര്‍ഷിക്കുന്നത്. മൂന്നാറിന്‍റെ വിവിധയിടങ്ങളിലെ വിദൂര ദൃശ്യങ്ങള്‍ വ്യൂ പോയിന്‍റിലെത്തിയാല്‍ കാണാനാകും. മൂന്നാർ -ദേവികുളം പാതയിലെ കൊച്ചി -ധനുഷ്‌കോടി ദേശീയ പാതയിലൂടെ 7 കിലോമീറ്ററോളം സഞ്ചരിച്ച് പ്രകൃതി ഭംഗി ആസ്വദിക്കാനും സഞ്ചാരികള്‍ക്കാകും.
മധ്യ വേനല്‍ അവധി കഴിയുന്നത് വരെ മേഖലയില്‍ തുടര്‍ച്ചയായി സഞ്ചാരികളെത്തുമെന്നാണ് പ്രതീക്ഷ. എസ്‌റ്റേറ്റ് സഞ്ചാരികളുടെ ഇഷ്‌ട കേന്ദ്രമായത് കൊണ്ട് തന്നെ ചെറുകിട വ്യാപാര മേഖലയും ഉണർവിന്‍റെ പാതയിലാണിപ്പോള്‍.