കേരളം

kerala

ETV Bharat / state

കേരള - തമിഴ്‌നാട് അതിർത്തിയിൽ ലോഡ്‌ജ് ഉടമയെ പട്ടാപ്പകൽ വെട്ടിക്കൊലപ്പെടുത്തി - കേരള തമിഴ്‌നാട് അതിർത്തി ബോഡിനായ്‌ക്കന്നൂർ

ജീപ്പിലെത്തിയ നാലംഗ സംഘമാണ് വിമുക്ത സൈനികനായ രാധാകൃഷ്‌ണനെ പട്ടാപ്പകൽ വെട്ടിക്കൊലപ്പെടുത്തിയത്.

lodge owner hacked to death in Bodinaikkannur  Kerala Tamil Nadu border group killed lodge owner  കേരള തമിഴ്‌നാട് അതിർത്തി ബോഡിനായ്‌ക്കന്നൂർ  ലോഡ്‌ജ് ഉടമയെ പട്ടാപ്പകൽ വെട്ടിക്കൊലപ്പെടുത്തി
കേരള- തമിഴ്‌നാട് അതിർത്തിയിൽ ലോഡ്‌ജ് ഉടമയെ പട്ടാപ്പകൽ വെട്ടിക്കൊലപ്പെടുത്തി

By

Published : Jul 31, 2022, 3:57 PM IST

ഇടുക്കി: കേരള - തമിഴ്‌നാട് അതിർത്തി ഗ്രാമമായ ബോഡിനായ്‌ക്കന്നൂരിൽ ലോഡ്‌ജ് ഉടമയെ പട്ടാപ്പകൽ വെട്ടിക്കൊലപ്പെടുത്തി. വിമുക്ത സൈനികനും ബോഡിനായ്‌ക്കന്നൂർ സ്വദേശിയുമായ രാധാകൃഷ്‌ണനാണ് കൊല്ലപ്പെട്ടത്. ബോഡി കാമരാജ് ബസാറിലെ ലോഡ്‌ജിൽ നിന്നും ശനിയാഴ്‌ച(30.07.2022) രാവിലെ വീട്ടിലേക്ക് പോകുംവഴിയാണ് ആക്രമണം ഉണ്ടായത്.

കേരള- തമിഴ്‌നാട് അതിർത്തിയിൽ ലോഡ്‌ജ് ഉടമയെ പട്ടാപ്പകൽ വെട്ടിക്കൊലപ്പെടുത്തി

കേരള രജിസ്‌ട്രേഷൻ നമ്പരിലുള്ള ജീപ്പിൽ എത്തിയ നാലംഗ സംഘം തലയിലും നെഞ്ചിലും ഉൾപ്പെടെ വടിവാള് കൊണ്ട് വെട്ടുകയായിരുന്നു. ഗുരുതരമായി മുറിവേറ്റ് രക്തം വാർന്ന രാധാകൃഷ്‌ണൻ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു.

പ്രതികൾ ആരെന്നതിൽ പൊലീസിന് വ്യക്തത വന്നിട്ടില്ല. കേരളത്തിൽ നിന്നുള്ളവരാകാം എന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിന് ശേഷം പ്രതികൾ കേരളത്തിലേക്ക് കടന്നതായും സൂചനയുണ്ട്. മുൻവൈരാഗ്യമാകാം കൊലപാതകത്തിന് കാരണമെന്നും പൊലീസ് പറയുന്നു.

സംഭവത്തിൽ ബോഡി നഗർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബോഡി ഡിവൈ.എസ്.പി പാര്‍ത്ഥിപന്‍റെ നേതൃത്വത്തില്‍ രണ്ടംഗ സംഘമാണ് അന്വേഷണം നടത്തുന്നത്. ബോഡി നഗര്‍ മേഖലയില്‍ വാഹന ഗതാഗതം കൂടുതലുള്ള സ്ഥലത്ത് പട്ടാപ്പകല്‍ മുന്‍ സൈനികനെ വെട്ടിക്കൊന്ന സംഭവത്തിൽ ഭീതിയിലാണ് പ്രദേശവാസികൾ.

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details