ഇടുക്കി: ലോക് ഡൗൺ നിർദേശങ്ങൾ പാലിച്ചുകൊണ്ട് നിശ്ചയിച്ച മുഹൂർത്തതിൽ തന്നെ കട്ടപ്പന സ്വദേശികളായ അമലും അഖിലയും വിവാഹിതരായി. വധുവും വരനും ഉൾപ്പെടെ പത്ത് പേരാണ് വിവാഹ ചടങ്ങിൽ പങ്കെടുത്തത്.
അമലും അഖിലയും ഒന്നായി; കൊറോണക്കാലത്തെ കല്യാണം - idukki
കട്ടപ്പന സ്വദേശികളായ അമലും അഖിലയുമാണ് ലോക് ഡൗൺ നിർദേശങ്ങൾ പാലിച്ചുകൊണ്ട് വിവാഹിതരായത്.
![അമലും അഖിലയും ഒന്നായി; കൊറോണക്കാലത്തെ കല്യാണം ലോക് ഡൗൺ വിവാഹം കട്ടപ്പന സ്വദേശികൾ അമൽ അഖില Lockdown Marriage idukki kattappana](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6694097-915-6694097-1586241369782.jpg)
കട്ടപ്പന വെള്ളയാംകുടി ഞാറയ്ക്കല്‍ ബാബു- സജിനി ദമ്പതികളുടെ ഏകമകനാണ് എഞ്ചിനീയറായ അമല്‍. അയ്യപ്പന്‍ കോവില്‍, പരപ്പ് സ്വദേശി ശിവദാസിന്‍റെയും ശ്യാമളയുടേയും മകളാണ് ഈസ്റ്റേണില്‍ ആര്‍ ഡി എക്സിക്യൂട്ടീവായ അഖില. രണ്ടായിരത്തിലധികം പേര്‍ എത്തേണ്ടിയിരുന്ന വിവാഹം ലോക് ഡൗണിനെ തുടർന്ന് പത്തുപേരില്‍ ഒതുക്കുകയായിരുന്നു. കൊവിഡ് 19 പ്രതിരോധ നടപടികളെല്ലാം സ്വീകരിച്ചായിരുന്നു തോണിത്തടി ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിൽ വെച്ച് വിവാഹം നടന്നത്. വിവാഹത്തിന് എത്തിയിരുന്ന എല്ലാവരും മാസ്ക് ധരിച്ചിരുന്നു. വിവാഹത്തിനായി പൊലീസിൽ നിന്നും പ്രത്യേക അനുമതിയും വാങ്ങിയിരുന്നു.