ഇടുക്കി:ലോക്‌ഡൗണ്‍ നീട്ടിയ പശ്ചാത്തലത്തില്‍ കാര്‍ഷിക മേഖലയ്‌ക്ക് കൂടുതല്‍ ഇളവുകള്‍ അനുവദിക്കണമെന്ന ആവശ്യവുമായി കര്‍ഷകര്‍ രംഗത്ത്. കൊക്കോയുള്‍പ്പെടെയുള്ള വിളകള്‍ വില്‍പനക്ക് പാകമാണെങ്കിലും മലഞ്ചരക്ക് കടകള്‍ അടഞ്ഞ് കിടക്കുന്നതിനാല്‍ കര്‍ഷകര്‍ പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നു. വേനല്‍മഴ ലഭിച്ചതോടെ വിവിധ കൃഷികള്‍ ഇറക്കേണ്ട കാലമാണെന്നും ഇതിനായി ഗതാഗത നിരോധനത്തില്‍ ഇളവ് ലഭിക്കണമെന്നും കര്‍ഷകര്‍ ആവശ്യമുന്നയിക്കുന്നു.
ലോക്‌ഡൗണ്‍ നിയന്ത്രണം; ഇളവുകള്‍ ആവശ്യപ്പെട്ട് കര്‍ഷകര്‍ - കേരള ലോക്‌ഡൗണ്‍ വാര്‍ത്തകള്‍
വിവിധ കൃഷികള്‍ ഇറക്കേണ്ട കാലമാണെന്നും ഇതിനായി ഗതാഗത നിരോധനത്തില്‍ ഇളവ് ലഭിക്കണമെന്നും കര്‍ഷകര്‍ ആവശ്യമുന്നയിക്കുന്നു
![ലോക്‌ഡൗണ്‍ നിയന്ത്രണം; ഇളവുകള്‍ ആവശ്യപ്പെട്ട് കര്‍ഷകര്‍ Lockdown control; Farmers demanding concessions idukki farmers latest news idukki news kerala Lockdown latest news കേരള ലോക്‌ഡൗണ്‍ വാര്‍ത്തകള്‍ ഇടുക്കി വാര്‍ത്തകള്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6811350-thumbnail-3x2-idukki.jpg)
കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ കാര്‍ഷികമേഖലയൊന്നാകെ പ്രതിസന്ധിയിലാണ്. തന്നാണ്ട് വിളകളില്‍ നിന്നും ഇടവിളകളില്‍ നിന്നും ലഭിച്ചിരുന്ന വരുമാനമായിരുന്നു ഇടുക്കിയുള്‍പ്പെടുന്ന കാര്‍ഷികമേഖലയിലെ കര്‍ഷകരുടെ പ്രധാന സാമ്പത്തിക ശ്രോതസ്. എന്നാല്‍ സമ്പൂര്‍ണ അടച്ചിടല്‍ തുടങ്ങിയതോടെ കര്‍ഷകരിലേറെയും സാമ്പത്തിക പ്രതിസന്ധിയെ മുഖാമുഖം കാണുകയാണ്.
കൊക്കോ,വാഴക്കുല,കശുവണ്ടി,ഏലം,കുരുമുളക് തുടങ്ങിയ വിളകളുടെയെല്ലാം വില്‍പ്പന മാര്‍ച്ച്,ഏപ്രില്‍ മാസങ്ങളില്‍ തകൃതിയായി നടക്കേണ്ടുന്നതാണ്. എന്നാല്‍ സമ്പൂര്‍ണ അടച്ചിടല്‍ വന്നതോടെ വിളവെടുക്കലും വിപണനവുമെല്ലാം താളം തെറ്റി. മൂപ്പെത്തിയ കൊക്കോ കായ്കള്‍ കര്‍ഷകരിപ്പോള്‍ ഉണങ്ങി സൂക്ഷിക്കുകയാണ്. യാത്രവിലക്ക് നിലനില്‍ക്കുന്നതിനാല്‍ പലര്‍ക്കും മറ്റിടങ്ങളിലുള്ള കൃഷിഭൂമിയിലെത്താന്‍ കഴിയാതെ വരുന്നുണ്ട്. കാര്‍ഷിക ആവശ്യങ്ങള്‍ക്കായുള്ള യാത്രയ്‌ക്ക് ഗതാഗത നിരോധനത്തില്‍ നിന്നും ഇളവ് നല്‍കണമെന്ന് കര്‍ഷകര്‍ ആവശ്യമുന്നയിക്കുന്നു.