കേരളം

kerala

ETV Bharat / state

ഇടുക്കിയിൽ കർശന നടപടി; മൂന്നാറിൽ സമ്പൂർണ ലോക്‌ഡൗൺ - lock down munnar

ആളുകൾ കൂട്ടത്തോടെ ടൗണിൽ ഇറങ്ങുകയും നിരോധനാജ്ഞ പാലിക്കാതെ വരികയും ചെയ്‌തതോടെയാണ് ജില്ലാ ഭരണകൂടം കർശന നടപടി സ്വീകരിച്ചത്.

ഇടുക്കിയിൽ കർശന നടപടി  സമ്പൂർണ ലോക്‌ഡൗൺ  നിരോധനാജ്ഞ  ജില്ലാ ഭരണകൂടം  lock down munnar  lock down idukki
ലോക്‌ഡൗൺ

By

Published : Apr 9, 2020, 9:36 AM IST

ഇടുക്കി: ഇടുക്കിയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ ഭരണകൂടം. മൂന്നാറിൽ സമ്പൂർണ ലോക്‌ഡൗൺ ഏർപ്പെടുത്തി. നിരോധനാജ്ഞ പതിവായി ലംഘിക്കുന്ന സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടത്തിന്‍റെ നടപടി. മൂന്നാർ വില്ലേജിൽ അടക്കം 144 പ്രഖ്യാപിച്ചിരുന്നെങ്കിലും ഇത് അനുസരിക്കാൻ ജനങ്ങൾ തയ്യാറായില്ല. പൊലീസ് നടപടി സ്വീകരിച്ചിട്ടും ആളുകൾ കൂട്ടത്തോടെ ടൗണിൽ ഇറങ്ങി. ഇതോടെയാണ് ജില്ലാ ഭരണകൂടം കർശന നടപടി സ്വീകരിച്ചത്.

മൂന്നാറിൽ സമ്പൂർണ ലോക്‌ഡൗൺ

വ്യാഴാഴ്‌ച മുതൽ ഏഴു ദിവസം മൂന്നാർ പൂർണമായി അടച്ചിടണം. നാളെ രണ്ട് മണി വരെ മാത്രമേ അവശ്യസാധനങ്ങൾ വാങ്ങാൻ സാധിക്കൂ. ഏഴു ദിവസവും എല്ലാ വ്യാപാര സ്ഥാപനങ്ങളും അടച്ചിടണം. പെട്രോൾ പമ്പുകൾ, മെഡിക്കൽ സ്റ്റോറുകൾ എന്നിവക്ക് മാത്രം ഇളവുണ്ട്. കുട്ടികൾ പുറത്തിറങ്ങിയാൽ മാതാപിതാക്കൾക്കെതിരെ കേസെടുക്കാനും പൊലീസിന് നിർദേശമുണ്ട്.

ABOUT THE AUTHOR

...view details