ഇടുക്കി: പ്രളയത്തില്‍ തകര്‍ന്ന മാങ്കുളം പഞ്ചായത്തിലെ ആറാംമൈല്‍ പെരുമ്പന്‍കുത്ത് റോഡിന്‍റെ പുനര്‍നിര്‍മ്മാണം വേഗത്തിലാക്കാണമെന്ന് ആവശ്യവുമായി നാട്ടുകാർ . 2018ലെ പ്രളയത്തില്‍ തകർന്ന റോഡില്‍ താല്‍ക്കാലിക ഗതാഗത സൗകര്യം ഒരുക്കിയിരുന്നു. എന്നാല്‍ കഴിഞ്ഞ കാലവര്‍ഷത്തില്‍ റോഡരികിലെ നല്ലതണ്ണിയാര്‍ കരകവിഞ്ഞ് രണ്ടിടങ്ങളില്‍ വീണ്ടും പാതയൊലിച്ചു പോയി.
പ്രളയത്തില്‍ തകർന്ന റോഡ് പുനർനിർമിക്കണമെന്ന് മാങ്കുളം നിവാസികള്‍
നിരവധി ഗോത്രമേഖലകളുള്ള ഇടുക്കി ആറാംമൈല്‍ അമ്പതാംമൈല്‍ മേഖലകളിലേക്ക് സ്വകാര്യ ബസുകളും സ്‌കൂള്‍ ബസുകളും എത്തുന്നില്ല
നാട്ടുകാരുടെയും പഞ്ചായത്തിന്‍റെയും സഹകരണത്തോടെ തകര്‍ന്ന ഭാഗത്ത് ചെറുവാഹനങ്ങള്‍ക്ക് കടന്നു പോകാന്‍ വീണ്ടും താല്‍ക്കാലിക സൗകര്യം ഒരുക്കി. തകര്‍ന്ന പാതയുടെ പുനര്‍നിര്‍മ്മാണം ബന്ധപ്പെട്ട വകുപ്പുകള്‍ വേഗത്തിലാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
നിരവധി ഗോത്രമേഖലകളുള്ള ആറാംമൈല്‍ അമ്പതാംമൈല്‍ ഭാഗത്തേക്ക് സ്വകാര്യ ബസുകളും സ്‌കൂള്‍ ബസുകളും എത്തുന്നില്ല. പാത ഇടിഞ്ഞ ഭാഗത്ത് സംരക്ഷണ ഭിത്തി തീര്‍ത്താല്‍ മാത്രമേ ഗതാഗതം സുഗമമാകൂ. അതേ സമയം പാതയുടെ നിജസ്ഥിതി സംബന്ധിച്ച് ജില്ലാ ഭരണകൂടത്തെ അറിയിച്ചിട്ടുണ്ടെന്നും തുടര്‍ നടപടികള്‍ കൈക്കൊള്ളുന്നതായും ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഷാജി മാത്യു പറഞ്ഞു.