ഇടുക്കി: പഞ്ചായത്ത് അധികൃതരും ജനപ്രതിനിധികളും ഇടപെടാതെ വന്നതോടെ പൊളിഞ്ഞ റോഡ് സ്വന്തം ചെലവില്‍ കോണ്‍ക്രീറ്റ് ചെയ്‌ത് നാട്ടുകാര്‍. ഇടപ്പാറ പടി-നടുമറ്റം റോഡില്‍ ഹരിത ജങ്‌ഷനില്‍ നിന്നുള്ള 300 മീറ്റര്‍ റോഡാണ് 22 വീട്ടുകാര്‍ ചേര്‍ന്ന് കോണ്‍ക്രീറ്റ് ചെയ്‌ത് ഗതാഗതയോഗ്യമാക്കിയത്. ഏഴ് വര്‍ഷം മുമ്പാണ് ഇടപ്പാറ-നടുമറ്റം റോഡ് ടാര്‍ ചെയ്‌തത്.
ഫണ്ട് അനുവദിച്ചെങ്കിലും നിര്‍മാണം നടന്നില്ല; പൊളിഞ്ഞ റോഡ് സ്വന്തം ചെലവില്‍ കോണ്‍ക്രീറ്റ് ചെയ്‌ത് നാട്ടുകാര്‍ - റോഡ് കോണ്‍ക്രീറ്റ് ചെയ്‌ത് നാട്ടുകാര്‍
ഇടപ്പാറ പടി-നടുമറ്റം റോഡില്‍ ഹരിത ജങ്‌ഷനില്‍ നിന്നുള്ള 300 മീറ്റര്‍ റോഡാണ് 22 വീട്ടുകാര്‍ ചേര്‍ന്ന് കോണ്‍ക്രീറ്റ് ചെയ്‌തത്. ഏഴ് വര്‍ഷം മുമ്പ് ടാര്‍ ചെയ്‌ത റോഡ് പൊളിഞ്ഞ് ഗതാഗത യോഗ്യമല്ലാതായിരുന്നു. റോഡിന്‍റെ നിര്‍മാണത്തിനായി ഫണ്ട് അനുവദിച്ചെങ്കിലും നിര്‍മാണം ആരംഭിക്കാതെ വന്നതോടെയാണ് നാട്ടുകാര്‍ റോഡ് കോണ്‍ക്രീറ്റ് ചെയ്‌തത്
എന്നാല്‍ പിന്നീട് ടാറിങ് പൊളിഞ്ഞ് ഒന്നര കിലോമീറ്ററോളം ഭാഗം ചെറു വാഹനങ്ങള്‍ക്ക് പോലും സഞ്ചരിക്കാന്‍ കഴിയാത്ത അവസ്ഥയിലായി. ഇതില്‍ ഏറ്റവും കൂടുതല്‍ പൊളിഞ്ഞു കിടന്നത് ഹരിത ജങ്‌ഷന്‍ മുതല്‍ ഇടപ്പാറ പടിയിലേക്ക് പോകുന്ന 300 മീറ്റര്‍ റോഡായിരുന്നു. റോഡ് നിര്‍മാണത്തിന് ഫണ്ട് അനുവദിച്ചിട്ടും ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും പിടിപ്പു കേട് മൂലം ഇതുവരെ പണി തുടങ്ങാനായിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
ഇനിയും കാത്തിരിക്കുന്നത് കൊണ്ട് പ്രയോജനമില്ലെന്ന് തിരിച്ചറിഞ്ഞാണ് നാട്ടുകാര്‍ പിരിവെടുത്ത് റോഡ് കോണ്‍ക്രീറ്റ് ചെയ്‌തത്.