ഇടുക്കി: കട്ടപ്പന നഗരസഭയിലെ ഏഴാം വാർഡായ നത്തുകല്ലിൽ സ്ഥാനാർഥികളുടെ കടുത്ത പോരാട്ടമാണ് അരങ്ങേറുന്നത്. മൂന്ന് മുന്നണികളുടെയും സ്ഥാനാർഥികൾ തെരഞ്ഞെടുപ്പ് മത്സര രംഗത്ത് സജീവമാണ്. എൽഡിഎഫിൽ എ.എം.ആന്‍റണി രണ്ടില ചിഹ്നത്തിലും യു.ഡി.എഫിൽ കോൺഗ്രസിന്‍റെ രാജൻ കാലാച്ചിറ കൈപ്പിത്തി ചിഹ്നത്തിലും എൻഡിഎ സ്ഥാനാർഥി ജയൻ ഇലവുങ്കൽ താമര ചിഹ്നത്തിലുമാണ് മത്സരിക്കുന്നത്.
കട്ടപ്പന നത്തുകല്ലിൽ ഇത്തവണ കടുത്ത പോരാട്ടം - NDA
എൽഡിഎഫിൽ എ.എം.ആന്‍റണി രണ്ടില ചിഹ്നത്തിലും യു.ഡി.എഫിൽ കോൺഗ്രസിന്‍റെ രാജൻ കാലാച്ചിറ കൈപ്പത്തി ചിഹ്നത്തിലും എൻഡിഎ സ്ഥാനാർഥി ജയൻ ഇലവുങ്കൽ താമര ചിഹ്നത്തിലുമാണ് മത്സരിക്കുന്നത്
എൽഡിഎഫ് സർക്കാരിന്‍റെ ജനകീയ പദ്ധതികളും വികസന കാഴ്ചപ്പാടുകളും ഇത്തവണ വോട്ടായി മാറും എന്ന ആത്മവിശ്വാസത്തിലാണ് എൽഡിഎഫ് സ്ഥാനാർഥി എ.എം ആന്‍റണി. കട്ടപ്പനയുടെ സമഗ്രവികസനത്തിന് യുഡിഎഫ് ഭരണം തുടരണമെന്നും ഇക്കാര്യത്തിൽ ജനവികാരം യുഡിഎഫിന് അനുകൂലമാണെന്നും രാജൻ കാലാച്ചിറ പറയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന കാഴ്ചപ്പാടുകൾ പങ്കുവെച്ചുകൊണ്ട് നാടിന്‍റെ വികസനം വിവേചനമില്ലാതെ ജനങ്ങളിലേക്കെത്തിക്കുന്നതിനായാണ് എൻഡിഎ സ്ഥാനാർഥി ജയൻ ഇലവുങ്കൽ വോട്ടു തേടുന്നത്. മൂന്ന് സ്ഥാനാർഥികൾക്കും ഇത് കന്നിയങ്കം ആണ്. അതുകൊണ്ടുതന്നെ പോരാട്ടത്തിന് വീര്യം കൂടും.