ഇടുക്കി: തോട്ടം മേഖലയായ ചിന്നക്കനാൽ ഗ്രാമ പഞ്ചായത്തിലെ രണ്ടാം വാർഡിൽ ഇത്തവണ മത്സര രംഗത്തുള്ളത് ഏഴു പേരാണ്. എൽ.ഡി.എഫ്, യു.ഡി.എഫ്, എൻ.ഡി.എ മുന്നണികൾക്ക് ഒപ്പം എ.ഡി.എം.കെ സ്ഥാനാർത്ഥിയും മൂന്ന് സ്വതന്ത്ര സ്ഥാനാർത്ഥികളും ഇവിടെ ജനവിധി തേടുന്നു. സീറ്റ് നൽകാത്തതിനെ തുടർന്ന് മത്സര രംഗത്തെത്തിയ സിപിഎം വിമതരാണ് മൂന്ന് സ്വതന്ത്ര സ്ഥാനാർഥികൾ.
ചിന്നക്കനാൽ രാണ്ടാം വാർഡിൽ 7 സ്ഥാനാർഥികൾ;545 വോട്ടർമാർ - ചിന്നക്കനാൽ ഗ്രാമ പഞ്ചായത്ത്
എൽ.ഡി.എഫ്, യു.ഡി.എഫ്, എൻ.ഡി.എ മുന്നണികൾക്ക് ഒപ്പം എ.ഡി.എം.കെ സ്ഥാനാർത്ഥിയും മൂന്ന് സ്വതന്ത്ര സ്ഥാനാർത്ഥികളും ഇവിടെ ജനവിധി തേടുന്നു.
തോട്ടം തൊഴിലാളികൾ മാത്രമുള്ള വാർഡിൽ ആകെ 545 വോട്ടുകളാണുള്ളത്. അതു കൊണ്ടുതന്നെ ഇത്തവണ വിജയം ആർക്കൊപ്പമെന്നതും പ്രവചനാതീതമാണ്. ആർക്കൊപ്പം നിൽക്കണമെന്ന കാര്യത്തിൽ വോട്ടർമാരും ആശയക്കുഴപ്പത്തിലാണ്. മത്സരം കടുത്തതോടെ ഏറ്റവും കൂടുതൽ പ്രതിസന്ധി നേരിടുന്നത് സിപിഎമ്മാണ്. കഴിഞ്ഞ അഞ്ചു വർഷക്കാലം കയ്യിലിരുന്ന വാർഡ് നിലനിർത്തുവാൻ വേണ്ടിയിട്ടുള്ള കടുത്ത പരിശ്രമത്തിലാണ് സിപിഎം. എന്നാൽ ഇടതുപക്ഷത്തിനെതിരെ ഉള്ള വിമത നീക്കം മുതലെടുത്ത് വാർഡ് തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് യു.ഡി.എഫ്. ഇടത് വലതു മുന്നണികൾ നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധി മുതലാക്കി വിജയത്തിലേക്ക് നടന്നു കയറാം എന്ന പ്രതീക്ഷയിലാണ് മത്സര രംഗത്തുള്ള എ.ഡി.എം.കെയും എൻഡിഎയും.