ഇടുക്കി :മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്‌തതിന് യുവാവ് ആക്രമിച്ച പൊലീസുകാരൻ്റെ നില ഗുരുതരം. സിവിൽ പൊലീസ് ഓഫിസർ അജീഷ് പോളിന് നേരെയാണ് ആക്രമണം ഉണ്ടായത്. യുവാവ് കല്ലുകൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. അടിയന്തര ശസ്ത്രക്രിയക്ക് വിധേയനായ പൊലീസ് ഉദ്യോഗസ്ഥൻ ഡോക്‌ടർമാരുടെ നിരീക്ഷണത്തിലാണ്. സംഭവത്തിൽ മറയൂർ സ്വദേശി സുലൈമാൻ പീരുമേട് സബ് ജയിലിൽ റിമാൻഡിലാണ്.
മാസ്‌കില്ലാത്തത് ചോദ്യം ചെയ്‌തതിന് യുവാവ് ആക്രമിച്ച പൊലീസുകാരൻ്റെ നില ഗുരുതരം - മറയൂർ സ്വദേശി സുലൈമാൻ
അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനായ പൊലീസ് ഉദ്യോഗസ്ഥൻ ഡോക്‌ടർമാരുടെ നിരീക്ഷണത്തിലാണ്.
മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്‌തതിന് യുവാവ് ആക്രമിച്ച പൊലീസുകാരൻ്റെ നില ഗുരുതരം
Read more: മാസ്‌ക് വെക്കാത്തത് ചോദ്യം ചെയ്ത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മര്‍ദ്ദനം; പ്രതി പിടിയില്‍
പൊലീസ് പട്രോളിങ്ങിനിടെയാണ് മറയൂർ സ്വദേശി സുലൈമാൻ പൊലീസ് ഉദ്യോഗസ്ഥരെ കല്ലുകൊണ്ട് തലയ്ക്കടിച്ചത്. പരിക്കേറ്റ ഇൻസ്പെക്‌ടർ ജി.എസ് രതീഷും ആശുപത്രിയിൽ ചികിത്സയിലാണ്. ആലുവ രാജഗിരി ആശുപത്രിയിൽ കഴിയുന്ന പൊലീസ് ഉദ്യോഗസ്ഥരെ റൂറൽ എസ്.പി കെ. കാർത്തിക്, ഇടുക്കി എസ്.പി കറുപ്പുസ്വാമി, പൊലീസ് സംഘടനകളുടെ സംസ്ഥാന ഭാരവാഹികൾ എന്നിവർ സന്ദർശിച്ചു.