ഇടുക്കി: ആക്രിക്കടയുടെ മറവിൽ നടന്ന അനധികൃത മദ്യ വിൽപ്പന കട്ടപ്പന പൊലീസ് പിടികൂടി. ഇരട്ടയാർ പറക്കൊണത്തിൽ രാജേന്ദ്രനാണ് (59) അനധികൃത മദ്യ വിൽപ്പനയ്ക്ക് അറസ്റ്റിലായത്. ഇവിടെനിന്ന് 74 കുപ്പികളിലായി സൂക്ഷിച്ചിരുന്ന 37 ലിറ്റർ മദ്യവും മദ്യം വിറ്റ വകയിൽ ലഭിച്ച പണവും പൊലീസ് കണ്ടെടുത്തു.
ആക്രിക്കടയുടെ മറവിൽ മദ്യ വിൽപ്പന: 37 ലിറ്റർ വിദേശ മദ്യവുമായി ഒരാൾ പിടിയിൽ - crime news idukki
ഇരട്ടയാർ പറക്കൊണത്തിൽ രാജേന്ദ്രനാണ്(59) അനധികൃത മദ്യ വിൽപ്പന നടത്തിയതിന് അറസ്റ്റിലായത്.
![ആക്രിക്കടയുടെ മറവിൽ മദ്യ വിൽപ്പന: 37 ലിറ്റർ വിദേശ മദ്യവുമായി ഒരാൾ പിടിയിൽ liquor seized from idukki scrap shop liquor seized from scrap shop liquor seized idukki liquor seized ആക്രിക്കടയുടെ മറവിൽ മദ്യ വിൽപ്പന മദ്യ വിൽപ്പന അനധികൃത മദ്യ വിൽപ്പന അനധികൃത മദ്യ വിൽപ്പന ഒരാൾ അറസ്റ്റിൽ ചാരായ വിൽപ്പന ഇടുക്കി ഇടുക്കി വാർത്തകൾ മദ്യ വിൽപ്പന നടത്തിയ ഒരാൾ അറസ്റ്റിൽ വിദേശ മദ്യവുമായി ഒരാൾ പിടിയിൽ crime news idukki idukki latest news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-16731409-thumbnail-3x2-eofd.jpg)
ആക്രിക്കടയുടെ മറവിൽ മദ്യ വിൽപ്പന: 37 ലിറ്റർ വിദേശ മദ്യവുമായി ഒരാൾ പിടിയിൽ
മാസങ്ങളായി ഇരട്ടയാർ കേന്ദ്രീകരിച്ച് വൻതോതിൽ അനധികൃത മദ്യവിൽപ്പന നടക്കുന്നുണ്ടെന്ന രഹസ്യവിവരം പൊലീസിന് ലഭിച്ചിരുന്നു. ഇതിനിടെയാണ് കുടുംബ വഴക്കുമായി ബന്ധപ്പെട്ട ഒരു പരാതി പൊലീസിന് ലഭിച്ചത്. അന്വേഷണത്തിനിടയിൽ വഴക്കുണ്ടാക്കുന്ന വ്യക്തി സ്ഥിരമായി ഇവിടെ നിന്നാണ് മദ്യം വാങ്ങുന്നതെന്ന് പൊലീസ് കണ്ടെത്തി.
തുടർന്ന് എസ്ഐ കെ ദിലീപ് കുമാറിന്‍റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. മുൻപ് ചാരായ വിൽപ്പന നടത്തിയതിനും പ്രതിക്കെതിരെ കേസുണ്ട്.