ഇടുക്കി: തെരഞ്ഞെടുപ്പിൽ തമിഴ് ന്യൂനപക്ഷങ്ങൾ നിർണായക പങ്ക് വഹിക്കുന്ന മണ്ഡലങ്ങളാണ് ഇടുക്കിയിലെ ദേവികുളം, ഉടുമ്പൻചോല, പീരുമേട് എന്നിവ. മൂന്നിടങ്ങളിലേയും ചേർത്ത് പത്തിലധികം പഞ്ചായത്തുകളിൽ തമിഴ് വംശജരാണ് 90 ശതമാനവും. കേരളത്തിലെ ഏക ഭാഷാ ന്യൂനപക്ഷ മണ്ഡലമായ ദേവികുളത്തെ വേട്ടർമാരിൽ 65 ശതമാനവും തമിഴരാണ്. ചിന്നാറിൽ തുടങ്ങി കാന്തല്ലൂരും മറയൂരും മൂന്നാറും വട്ടവടയും രാജാക്കാട് ചിന്നക്കനാൽ അതിർത്തികളും വരെ തമിഴ് സ്വാധീന മേഖലയാണ്.
ഇടുക്കിയിലെ തമിഴ് രാഷ്ട്രീയം - കേരളാ നിയമസഭാ തെരഞ്ഞെടുപ്പ്
കേരളത്തിലെ ഏക ഭാഷാ ന്യൂനപക്ഷ മണ്ഡലമായ ദേവികുളത്തെ വേട്ടർമാരിൽ 65 ശതമാനവും. ഉടുമ്പൻചോല, പീരുമേട് മണ്ഡലങ്ങളിലും തമിഴ് ന്യൂനപക്ഷങ്ങളുടെ വോട്ട് നിർണായകമാകും
നിലവിൽ മൂന്നിടവും എൽഡിഎഫിന്‍റെ സിറ്റിങ്ങ് സീറ്റുകളാണ്. ദേവീകുളം ഒഴികെ ബാക്കി രണ്ടുമണ്ഡലങ്ങളും കഴിഞ്ഞ രണ്ടു തവണയും എൽഡിഎഫിനെയാണ് തുണച്ചത്. തമിഴ് മേഖലകളിൽ ജാതിയും തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന നിർണായക ഘടകമാകും. കഴിഞ്ഞ തവണ ദേവീകുളത്ത് എൻഡിഎയെ പിന്തള്ളി അണ്ണാ ഡിഎംകെ സ്ഥാനാർഥി മൂന്നാം സ്ഥാനത്ത് എത്തിയിരുന്നു. ഇത്തവണ ദേവീകുളത്ത് രണ്ടുമുന്നണികളും പുതുമുഖങ്ങളെയാണ് രംഗത്തിറക്കുന്നത്. ദേവികുളത്ത് അണ്ണാ ഡിഎംകെയോടു ചേർന്നു നേട്ടമുണ്ടാക്കാമെന്ന കണക്കുകൂട്ടലിലാണ് എൻഡിഎ.