കേരളം

kerala

ETV Bharat / state

ലൈഫ് മിഷന്‍ പദ്ധതി; 63 വീടുകളുടെ താക്കോല്‍ കൈമാറി

സംസ്ഥാന സര്‍ക്കാരിന്‍റെ ലൈഫ് മിഷൻ പദ്ധതി പ്രകാരം രണ്ട് കോടി 28 ലക്ഷം രൂപ മുടക്കിയാണ് 63 വീടുകളുടെ നിര്‍മാണം ഇടവെട്ടി പഞ്ചായത്തില്‍ പൂര്‍ത്തിയാക്കിയത്.

ലൈഫ് മിഷന്‍ പദ്ധതി

By

Published : Oct 27, 2019, 12:20 PM IST

Updated : Oct 27, 2019, 12:59 PM IST

ഇടുക്കി: ഇടവെട്ടി ഗ്രാമപഞ്ചായത്തിലെ ലൈഫ് മിഷന്‍ പദ്ധതിയില്‍ പണിപൂര്‍ത്തീകരിച്ച വീടുകളുടെ താക്കോല്‍ കൈമാറി. 63 വീടുകളുടെ താക്കോല്‍ ദാനം തൊടുപുഴ എംഎൽഎ പി.ജെ.ജോസഫ് നിർവഹിച്ചു. ലൈഫ് പദ്ധതി പ്രകാരം രണ്ട് കോടി 28 ലക്ഷം രൂപയാണ് ഭവനനിര്‍മാണത്തിന് ചെലവഴിച്ചത്. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ പഞ്ചായത്ത് ഏറ്റെടുത്ത് നടപ്പിലാക്കിയ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും എംഎല്‍എ നിര്‍വഹിച്ചു. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച വിദ്യാര്‍ഥികളെ അനുമോദിക്കുകയും പഞ്ചായത്തില്‍ പ്രൊഫഷണല്‍ വിദ്യാഭ്യാസം നേടുന്ന 12 വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ് വിതരണം ചെയ്യുകയും ചെയ്തു. ചടങ്ങില്‍ പഞ്ചായത്തിലെ മികച്ച കര്‍ഷകരെ ആദരിക്കുകയും ചെയ്‌തു.

ലൈഫ് മിഷന്‍ പദ്ധതി; 63 വീടുകളുടെ താക്കോല്‍ കൈമാറി
Last Updated : Oct 27, 2019, 12:59 PM IST

ABOUT THE AUTHOR

...view details