ഇടുക്കി: അടിമാലി ടൗണിലെ പ്രധാന ബൈപ്പാസ് റോഡുകളില്‍ ഒന്നായ ലൈബ്രറി റോഡിന്‍റെ നവീകരണ ജോലികള്‍ക്ക് തുടക്കം. ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്‍ നിര്‍മ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഒന്നരക്കോടി രൂപയാണ് നവീകരണജോലികള്‍ക്കായി വകയിരുത്തിയിട്ടുള്ളത്.
ലൈബ്രറി റോഡിന്‍റെ നവീകരണ ജോലികള്‍ ആരംഭിച്ചു - റോഡിന്‍റെ നവീകരണ ജോലി
ഒന്നരക്കോടി രൂപയാണ് നവീകരണജോലികള്‍ക്കായി വകയിരുത്തിയിട്ടുള്ളത്
ലൈബ്രറി റോഡിന്‍റെ നവീകരണ ജോലികള്‍ക്ക് തുടക്കം
താലൂക്കാശുപത്രിയുടെ സമീപത്ത് നിന്നാരംഭിക്കുന്ന റോഡ് വ്യാപാര ഭവന് മുമ്പില്‍ ദേശിയപാതയുമായി സംഗമിക്കും. 1500 മീറ്റര്‍ ദൂരം വരുന്ന റോഡ് ആറ് മീറ്റര്‍ മുതല്‍ എട്ട് മീറ്റര്‍ വരെ വീതിയില്‍ നവീകരിക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. നവീകരണ പ്രവർത്തനങ്ങള്‍ നടക്കുന്നതിനാല്‍ ഈ ഭാഗത്ത് ഗതാഗതം പ്രത്യേകം ക്രമീകരിച്ചിട്ടുണ്ട്. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഷേര്‍ളി മാത്യു ചടങ്ങിൽ അധ്യക്ഷത വഹിച്ചു.