കേരളം

kerala

ETV Bharat / state

പുലിപ്പേടിയില്‍ അയ്യപ്പൻകോവില്‍; ജനങ്ങള്‍ ഭീതിയില്‍

ഇതര സംസ്ഥാന തൊഴിലാളികള്‍ കഴിഞ്ഞ ദിവസം രാത്രിയോടെയാണ് പുലിയെ കണ്ടത്. ആളനക്കം ഉണ്ടായതോടെ പുലി രക്ഷപ്പെട്ടു.

leopard spotted in ayyapankovil village  idukki  idukki local news  പുലിപ്പേടിയില്‍ അയ്യപ്പൻകോവില്‍  ജനങ്ങള്‍ ഭീതിയില്‍  ഇടുക്കി  ഇടുക്കി പ്രാദേശിക വാര്‍ത്തകള്‍
പുലിപ്പേടിയില്‍ അയ്യപ്പൻകോവില്‍; ജനങ്ങള്‍ ഭീതിയില്‍

By

Published : Mar 3, 2021, 4:04 PM IST

Updated : Mar 3, 2021, 5:27 PM IST

ഇടുക്കി:അയ്യപ്പൻകോവിൽ ഡോർലാന്‍റ് മേഖലയിലെ ജനങ്ങൾ പുലിപ്പേടിയിൽ. ജനവാസ മേഖലയിൽ പുലിയുടെ സാന്നിധ്യമുണ്ടായതോടെ കൃഷിയിടത്തിൽ പണിക്കിറങ്ങാൻ പോലും കഴിയാത്ത അവസ്ഥയിലാണ് ജനങ്ങൾ. ഏലത്തോട്ടത്തിൽ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികളാണ് രാത്രി 10 മണിയോടെ പുലിയെ കണ്ടത്. ഇവരുടെ താമസസ്ഥലത്തിന് സമീപം പോത്തിൻ കുട്ടികളെ വളർത്തുന്ന ഫാമിന് അടുത്തായാണ് പുലിയെ കണ്ടത്. ആളനക്കം ഉണ്ടായതോടെ പുലി ഏലക്കാട്ടിലേക്ക് മറഞ്ഞു.

വിവരം അറിഞ്ഞ് നാട്ടുകാരും, വനം വകുപ്പ് ഉദ്യോഗസ്ഥരും എത്തി തെരച്ചിൽ നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായില്ല. മുറ്റത്തും, പരിസരങ്ങളിലും പുലിയുടെ കാൽപാടുകൾ പതിഞ്ഞിട്ടുണ്ട്. കഴിഞ്ഞ മാസം ഇവിടെ നിന്നുംഅര കിലോമീറ്റർ അകലെ നിരപ്പേൽക്കട തുണ്ടത്തിൽ അനീഷിന്‍റെ ഏലത്തോട്ടത്തിലും , കഴിഞ്ഞ ഓഗസ്റ്റിൽ പൂവന്തിക്കുട്ടി ആദിവാസി സെറ്റിൽമെന്‍റിലും പുലിയിറങ്ങിയിരുന്നു. മൂന്നിടങ്ങളിലും കണ്ടത് ഒരു പുലിയെ തന്നെയാണോ എന്ന് സംശയമുണ്ട്.

സമീപകാലത്ത് സുൽത്താനിയ, ചെങ്കര പ്രദേശങ്ങളിലും പുലിയെ കണ്ടിരുന്നു. തേക്കടി വന മേഖലയുമായി അടുത്തു കിടക്കുന്ന ചെകുത്താൻ മല, ഏലമലക്കാടുകളുടെ ഭാഗമാണ് ഈ പ്രദേശങ്ങൾ. ഏലക്കാടുകളിൽ പകൽ സമയത്ത് സ്‌ത്രീകൾ ഉൾപ്പെടെ നൂറുകണക്കിനു തൊഴിലാളികൾ പണിയെടുക്കുന്നുണ്ട്. ഇവരെല്ലാം ഭീതിയിലാണ്. അടുത്ത പ്രദേശങ്ങളിൽ പുലിയുടെ സാന്നിധ്യം കണ്ടെത്തിയതിനാൽ ക്യാമറ സ്ഥാപിക്കാൻ നടപടി സ്വീകരിക്കുമെന്ന് കാഞ്ചിയാർ, കുമളി റേഞ്ച് ഓഫീസർമാർ അറിയിച്ചു.

Last Updated : Mar 3, 2021, 5:27 PM IST

ABOUT THE AUTHOR

...view details