ഇടുക്കി:മൂന്നാറിൽ പുലി ഇറങ്ങിയതായി ആശങ്ക. കടലാർ ഈസ്റ്റ് ഡിവിഷനിലാണ് പുലി ഇറങ്ങിയതായുള്ള ആശങ്ക പരന്നിട്ടുള്ളത്. ലയങ്ങള്‍ക്ക് സമീപം പുലിയുടേതിന് സമാനമായ കാല്‍പ്പാദങ്ങള്‍ കണ്ടതാണ് ആശങ്കക്കും അഭ്യൂഹത്തിനും ഇടവരുത്തിയത്.
ഇക്കാര്യത്തിൽ വനംവകുപ്പ് സ്ഥിരീകരണം നടത്തണമെന്നും പുലി ഇറങ്ങിയെങ്കിൽ പിടികൂടുവാൻ നടപടി വേണമെന്നും പ്രദേശവാസികൾ ആവശ്യം ഉന്നയിക്കുന്നു. മൂന്നാറുമായി ചേർന്ന് കിടക്കുന്ന തോട്ടം മേഖലയിലെ വന്യജീവി ശല്യത്തിന് ഇനിയും പരിഹാരം കണ്ടെത്തിയിട്ടില്ല. ഏതാനും ദിവസങ്ങൾക്ക് മുൻപും വന്യജീവി ആക്രമണത്തിൽ ഇവിടെ പശു ചത്തിരുന്നു.