കേരളം

kerala

ETV Bharat / state

പള്ളിവാസല്‍ പവര്‍ ഹൗസിന്‍റെ പെന്‍സ്‌റ്റോക് പൈപ്പിന് ചോര്‍ച്ച - പെന്‍സ്‌റ്റോക് പൈപ്പിന് ചോര്‍ച്ച

പന്നിയാര്‍ പെന്‍സ്‌റ്റോക് ദുരന്തം നടന്ന് പതിമൂന്ന് വര്‍ഷം പിന്നിടുമ്പോഴാണ് ജനങ്ങളെ ആശങ്കയിലാഴ്ത്തി പെന്‍സ്‌റ്റോക് പൈപ്പിന് വീണ്ടും ചോര്‍ച്ച രൂപപ്പെട്ടിരിക്കുന്നത്.

Penslotok pipe of Pallivasal Power House  Pallivasal Power House  പള്ളിവാസല്‍ പവര്‍ ഹൗസ്  പെന്‍സ്‌റ്റോക് പൈപ്പിന് ചോര്‍ച്ച  ഇടുക്കി വാര്‍ത്തകള്‍
പള്ളിവാസല്‍ പവര്‍ ഹൗസിന്‍റെ പെന്‍സ്‌റ്റോക് പൈപ്പിന് ചോര്‍ച്ച

By

Published : Sep 18, 2020, 2:18 AM IST

ഇടുക്കി:പള്ളിവാസല്‍ പവര്‍ ഹൗസിന്‍റെ പെന്‍സ്‌റ്റോക് പൈപ്പിന് വീണ്ടും ചോര്‍ച്ച. പവര്‍ ഹൗസിന്‍റെ നൂറ് മീറ്റര്‍ മുകള്‍ഭാഗത്തുള്ള ഏറ്റവും വലിയ പൈപ്പിനാണ് ചോര്‍ച്ചയുണ്ടായിരിക്കുന്നത്. പന്നിയാര്‍ പെന്‍സ്‌റ്റോക് ദുരന്തം നടന്ന് പതിമൂന്ന് വര്‍ഷം പിന്നിടുമ്പോഴാണ് ജനങ്ങളെ ആശങ്കയിലാഴ്ത്തി പെന്‍സ്‌റ്റോക് പൈപ്പിന് വീണ്ടും ചോര്‍ച്ച രൂപപ്പെട്ടിരിക്കുന്നത്.

പള്ളിവാസല്‍ പവര്‍ ഹൗസിന്‍റെ പെന്‍സ്‌റ്റോക് പൈപ്പിന് ചോര്‍ച്ച

പവര്‍ ഹൗസിലേക്കുള്ള ഏറ്റവും വലിയ പൈപ്പിനാണ് വലിയ രീതിയിലുള്ള ചോര്‍ച്ച ഉണ്ടായിരിക്കുന്നത്. പവര്‍ ഹൗസില്‍ നിന്നും നൂറ് മീറ്റര്‍ മുകള്‍ വശത്തായിട്ടാണ് ചോര്‍ച്ച. സമീപത്ത് നിരവധി വീടുകളുമുണ്ട്. മുമ്പുണ്ടായിരുന്നതിനേക്കാള്‍ ശക്തമായ രീതിയില്‍ ചോര്‍ച്ച രൂപപ്പെട്ടിരിക്കുന്നത് പ്രദേശവാസികളെയും ആശങ്കയിലാഴ്ത്തുന്നുണ്ട്.

ABOUT THE AUTHOR

...view details