ഇടുക്കി:ചെങ്കുളം പവര്‍ ഹൗസിലേയ്ക്കുള്ള പെന്‍സ്റ്റോക് പൈപ്പിലെ ചോര്‍ച്ച പരിഹരിക്കുന്നതിന് നടപടികൾ ആരംഭിച്ചു. പവര്‍ ഹൗസിനോട് ചേര്‍ന്നുള്ള ഭാഗത്ത് ചോര്‍ച്ച രൂപപ്പെട്ടത് ഇടിവി ഭാരത് റിപ്പോർട്ട് ചെയ്‌തിരുന്നു. ഇതേ തുടര്‍ന്നാണ് കെഎസ്ഇബിയുടെ അടിയന്തര ഇടപെടല്‍.
ചെങ്കുളം അണക്കെട്ടില്‍ നിന്നും വെള്ളത്തൂവല്‍ വിമലാസിറ്റിയിലുള്ള ചെങ്കുളം പവര്‍ ഹൗസിലേയ്ക്ക് വെള്ളമെത്തിക്കുന്ന പെന്‍സ്റ്റോക് പൈപ്പുകളിലൊന്നിലാണ് ചോര്‍ച്ച് രൂപപെട്ടത്. പവര്‍ ഹൗസിന് ഏതാനം മീറ്ററുകള്‍ മുകളിലായി രൂപപ്പെട്ട ചോര്‍ച്ച വലിയ ആശങ്കയും ഉയര്‍ത്തിയിരുന്നു. വാര്‍ത്ത പുറത്ത് വന്ന ഉടന്‍ തന്നെ കെഎസ്ഇബി ഉന്നത ഉദ്യോഗസ്ഥര്‍ വിഷയത്തില്‍ ഇടപെടുകയും യുദ്ധകാല അടിസ്ഥാനത്തില്‍ ചോര്‍ച്ച പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുകയുമായിരുന്നു.