ഇടുക്കി:ഇടുക്കിയിലെ ഭൂപ്രശ്‌നങ്ങൾ പരിഹരിക്കാൻ സർക്കാരിൽ സമ്മർദം ചെലുത്തി ഇടുക്കിയിലെ എൽഡിഎഫ് നേതൃത്വം. പ്രശ്‌നം ഉടനടി പരിഹരിക്കുമെന്ന് മുഖ്യമന്ത്രിയടക്കം ഉറപ്പ് നല്‍കിയതായി നേതാക്കൾ പറഞ്ഞു. സമരരംഗത്തുണ്ടെങ്കിലും ഇടതിനൊപ്പം നിന്ന ഹൈറേഞ്ച് സംരക്ഷണ സമിതിയെ ചേർത്തു പിടിച്ച നേതൃത്വം കോണ്‍ഗ്രസ്സിനേയും അതിജീവന പോരാട്ടവേദിയെയും രൂക്ഷമായി വിമര്‍ശിച്ചു.
ഒരിടവേളക്കു ശേഷം ഇടുക്കിയില്‍ ഭൂപ്രശ്‌നങ്ങൾ ഉന്നയിച്ച് സമരം ശക്തമാകുന്ന സാഹചര്യത്തിലാണ് ജില്ലയിൽ നിന്നുള്ള എൽഡിഎഫ് നേതാക്കള്‍ മുഖ്യമന്ത്രിയേയും കാനം രാജേന്ദ്രന്‍ അടക്കമുള്ള സംസ്ഥാന നേതാക്കളേയും കണ്ട് പ്രശ്‌ന പരിഹാരമാവശ്യപ്പെട്ടത്. ഭൂപ്രശ്‌നങ്ങളില്‍ ഉടന്‍ പരിഹാരം കാണുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയതായി നേതാക്കൾ പറഞ്ഞു.