ഇടുക്കി:സേനാപതി ഗ്രാമപഞ്ചായത്തില്‍ അഴിമതി ആരോപണവുമായി എല്‍ഡിഎഫ് അംഗങ്ങള്‍ രംഗത്ത്. എസ്‌സി, എസ്‌ടി വിഭാഗക്കാര്‍ക്കായി വാങ്ങിയ കാര്‍ഷിക ഉപകരണങ്ങള്‍ പഞ്ചായത്ത് പ്രസിഡന്‍റും മെമ്പറും ചേര്‍ന്ന് ആക്രിക്കടയില്‍ വിറ്റെന്നാരോപിച്ച് എല്‍ഡിഎഫ് അംഗങ്ങള്‍ വിജിലന്‍സില്‍ പരാതി നല്‍കി. നിരവധി ആരോപണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് സേനാപതി ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റിനും സ്റ്റാന്‍റിങ് കമ്മറ്റി ചെയര്‍മാനും എതിരെ പ്രതിപക്ഷ അംഗങ്ങള്‍ ഡയറക്ടര്‍ക്കും വിജിലന്‍സിനുമടക്കം പരാതി നല്‍കിയിരിക്കുന്നത്.
കാര്‍ഷിക ഉപകരണങ്ങള്‍ മറിച്ച് വിറ്റു; ഗ്രാമപഞ്ചായത്തിന് എതിരെ അഴിമതി ആരോപണം - ഇടുക്കി വാർത്തകൾ
പഞ്ചായത്തിന്‍റെ നിരവധി ഉപകരണങ്ങള്‍ ക്വട്ടേഷന്‍ നല്‍കുകയോ മറ്റ് മാനദണ്ഡങ്ങള്‍ പാലിക്കുകയോ ചെയ്യാതെ വില്‍പ്പന നടത്തിയെന്നാണ് ആരോപണം
സേനാപതി ഗ്രാമപഞ്ചായത്തില്‍ അഴിമതി ആരോപണവുമായി എല്‍ഡിഎഫ് അംഗങ്ങള്‍ രംഗത്ത്
പഞ്ചായത്തിന്‍റെ നിരവധി ഉപകരണങ്ങള്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ വില്‍പ്പന നടത്തിയെന്നാണ് ആരോപണം. ഇതിനെതിരെ ശക്തമായ സമരം നടത്തുമെന്ന് എല്‍ഡിഎഫ് അംഗവും പഞ്ചായത്ത് മെമ്പറുമായ പി.പി. എല്‍ദോസ് പറഞ്ഞു. പഞ്ചായത്തിന്‍റെ അഴിമതിക്കെതിരെ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും എല്‍ദോസ് പറഞ്ഞു.