ഇടുക്കി: ശാന്തൻപാറ പഞ്ചായത്തിലെ എൽഡിഎഫ് സ്ഥാനാർഥി പ്രഖ്യാപനവും മണ്ഡലം കൺവെൻഷൻ ഉദ്ഘാടനവും മന്ത്രി എം.എം.മണി നിർവഹിച്ചു. ശാന്തൻപാറ ബ്ലോക്ക് ഡിവിഷനിൽ ജിഷ ദിലീപ്, ആനയിറങ്കൽ ബ്ലോക്ക് ഡിവിഷനിൽ എൻ.ആർ.ജയൻ എന്നിവർ മത്സരിക്കും. പഞ്ചായത്ത് വാർഡുകളിൽ സിപിഎം ഒമ്പത് സീറ്റിലും സിപിഐ മൂന്ന് സീറ്റിലും കേരള കോൺഗ്രസ്(എം) ഒരു സീറ്റിലും മത്സരിക്കും.
ശാന്തൻപാറ പഞ്ചായത്തിലെ എൽഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു - Santhanpara Gramapanchayath
പഞ്ചായത്ത് വാർഡുകളിൽ സിപിഎം ഒമ്പത് സീറ്റിലും സിപിഐ മൂന്ന് സീറ്റിലും കേരള കോൺഗ്രസ്(എം) ഒരു സീറ്റിലും മത്സരിക്കും
![ശാന്തൻപാറ പഞ്ചായത്തിലെ എൽഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു LDF candidates Santhanpara Gramapanchayath local body election in idukki](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9559148-thumbnail-3x2-sfaf.jpg)
ശാന്തൻപാറ പഞ്ചായത്തിലെ എൽഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു
വാർഡ് ഒന്നിൽ പി.ടി.മുരുകൻ, വാർഡ് രണ്ട് ഉമാ മഹേശ്വരി, വാർഡ് മൂന്ന് വിജയലക്ഷ്മി, വാർഡ് നാല് എം.എം.എസ് മുരുകൻ, വാർഡ് അഞ്ച് രാജേശ്വരി കാളി മുത്തു, വാർഡ് ആറ് കവിത മാരിമുത്തു, വാർഡ് ഏഴ് നിത്യ സെലിൻ, വാർഡ് എട്ട് ബെന്നി ചെറിയാൻ, വാർഡ് ഒമ്പത് മനു റെജി, വാർഡ് പത്ത് ടി.ജെ.ഷൈൻ, വാർഡ് 11 ഹരിശ്ചന്ദ്രൻ, വാർഡ് 12 ലിജു വർഗീസ്, വാർഡ് 13 പ്രിയദർശിനി എന്നിവരാണ് എൽഡിഎഫ് പാനലിൽ മത്സരിക്കുന്നത്.