ഇടുക്കി:കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുള്ള തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനത്തില്‍ മാതൃകയാകുകയാണ് ഇടുക്കി ജില്ലാ പഞ്ചായത്തിലേയ്ക്ക് ജനവിധി തേടുന്ന ഉഷാകുമാരി ടീച്ചര്‍. പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഒപ്പം നില്‍ക്കുന്ന പ്രവര്‍ത്തകര്‍ക്ക് സ്വന്തം പേരിലുള്ള സാനിറ്റൈസര്‍ ടീച്ചര്‍ തന്നെ എത്തിച്ച് നല്‍കുകയാണ്. വിദ്യാര്‍ഥികളുടെ ഉന്നമനത്തിനായി വ്യത്യസ്തമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി മികച്ച അധ്യാപികയ്ക്കുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ അംഗീകാരം നേടിയ ഉഷാ കുമാരി ടീച്ചര്‍ ഇത്തവണ ഇടുക്കി ജില്ലാ പഞ്ചായത്ത് ഡിവിഷനിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാണ്.
തെരഞ്ഞെടുപ്പ് പ്രവർത്തകർക്ക് സാനിറ്റൈസർ വിതരണം ചെയ്‌ത് എൽഡിഎഫ് സ്ഥാനാർഥി - sanitizer distribution
ഇടുക്കി ജില്ലാ പഞ്ചായത്ത് ഡിവിഷനിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ ഉഷാ കുമാരി ടീച്ചറാണ് തെരഞ്ഞെടുപ്പ് പ്രവർത്തകൾക്ക് സാനിറ്റൈസർ വിതരണം ചെയ്‌തത്.

തെരഞ്ഞെടുപ്പ് പ്രവർത്തകർക്ക് സാനിറ്റൈസർ വിതരണം ചെയ്‌ത് എൽഡിഎഫ് സ്ഥാനാർഥി
എൽഡിഎഫ് സ്ഥാനാർഥി
എല്ലാ മേഖലയിലും വ്യത്യസ്തതയും മാതൃകാപരവുമായ നിലപാട് സ്വീകരിക്കുന്ന ടീച്ചര്‍ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് നടത്തുന്നത്. തനിക്ക് വേണ്ടി വോട്ട് പ്രചാരണ പ്രവര്‍ത്തനത്തില്‍ സജീവമായി നില്‍ക്കുന്ന പ്രവര്‍ത്തകര്‍ക്കായി സ്വന്തം പേരിലുള്ള സാനിറ്റൈസറാണ് ടീച്ചര്‍ വിതരണം ചെയ്യുന്നത്.
Last Updated : Dec 6, 2020, 2:53 PM IST