കേരളം

kerala

By

Published : Dec 17, 2020, 3:44 AM IST

Updated : Dec 17, 2020, 5:50 AM IST

ETV Bharat / state

നെടുങ്കണ്ടത്ത് എല്‍ഡിഎഫ്‌ മുന്നേറ്റം; യുഡിഎഫിനെ അട്ടിമറിച്ചു

നെടുങ്കണ്ടത്ത് എല്‍ഡിഎഫിന് 14 സീറ്റുകള്‍. സിപിഎമ്മിന് ആറും സിപിഐക്ക് അഞ്ചും കേരളാ കോണ്‍ഗ്രസിന് മൂന്നും സീറ്റുകള്‍ ലഭിച്ചു

നെടുങ്കണ്ടത്ത് എല്‍ഡിഎഫ്‌ വാര്‍ത്ത എല്‍ഡിഎഫിന് ജയം വാര്‍ത്ത ldf in nedumkandam news ldf win news
നെടുങ്കണ്ടം ഫലം

ഇടുക്കി:കേരളാ കോണ്‍ഗ്രസ് എമ്മിന്‍റെ മുന്നണി മാറ്റം നെടുങ്കണ്ടം അടക്കമുള്ള പഞ്ചായത്തുകളിലെ ഭരണ മാറ്റത്തിന് നിര്‍ണായകമായി. വിമതരും അപരന്‍മാരും സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ പാളിച്ചകളും യുഡിഎഫിനെ തകര്‍ത്തു. നെടുങ്കണ്ടം പഞ്ചായത്ത് പ്രസിഡന്‍റ് പദവി റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ ഘടകകക്ഷികള്‍ ആവശ്യപെടാനും സാധ്യതയുണ്ട്.

നെടുങ്കണ്ടത്ത് യുഡിഎഫിനെ അട്ടിമറിച്ച് എല്‍ഡിഎഫ്‌ മുന്നേറ്റം
കഴിഞ്ഞ 10 വര്‍ഷമായി മൃഗീയ ഭൂരിപക്ഷത്തില്‍ യുഡിഎഫ് ഭരിയ്ക്കുന്ന പഞ്ചായത്ത് ഇത്തവണ 14- 08 എന്ന കക്ഷി നിലയിലാണ് എല്‍ഡിഎഫ് കരസ്ഥമാക്കിയത്. കോണ്‍ഗ്രസും ജോസഫ് വിഭാഗവും തമ്മില്‍ സൗഹൃദ മത്സരം നടത്തിയ മൂന്നാം വാര്‍ഡ്, ആര്‍എസ്പി ഒറ്റയ്ക്ക് മത്സരിച്ച അഞ്ചാം വാര്‍ഡ്, അപര സ്ഥാനാര്‍ഥി നിര്‍ണായക വോട്ടുകള്‍ നേടിയ ഏഴാം വാര്‍ഡ് എന്നിവിടങ്ങളില്‍ യുഡിഎഫിന് വിജയം നേടാനായില്ല. വന്‍ ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസ് ജയിച്ചിരുന്ന 14-ാം വാര്‍ഡിലെ അടക്കം സ്ഥാനാര്‍ഥി നിര്‍ണയത്തിലെ പാളിച്ച വിനയായതായാണ് വിലയിരുത്തല്‍. പാമ്പാടുംപാറയില്‍ രണ്ട് വാര്‍ഡുകളില്‍ വിമതര്‍ നിര്‍ണായക സ്വാധീനം ചെലുത്തി. തുടര്‍ച്ചയായി ഒരേ കുടുംബത്തിലുള്ളവര്‍ക്ക് സീറ്റ് നല്‍കുന്നതിനെതിരെ ഇവിടെ പാര്‍ട്ടിയില്‍ പ്രതിഷേധം ശക്തമായിരുന്നു.

യൂത്ത് കോണ്‍ഗ്രസിന് വാര്‍ഡ് നല്‍കാതിരുന്നതും പ്രതിഷേധത്തിന് ഇടയാക്കി. രണ്ട് വാര്‍ഡുകള്‍ക്കാണ് പാമ്പാടുംപാറയില്‍ യുഡിഎഫിന് നഷ്‌ടമായത്. സേനാപതി 11-ാം വാര്‍ഡില്‍ കേരളാ കോണ്‍ഗ്രസ് എം നെടുങ്കണ്ടത്ത് മൂന്ന് വാര്‍ഡുകളില്‍ വിജയിച്ചു. അതേ സമയം ജില്ലാ പ്രസിഡന്‍റ് ജോസ് പാലത്തിനാലിന്‍റെ സ്വന്തം വാര്‍ഡായ 16ല്‍ ജോസഫ് വിഭാഗം സ്ഥാനാര്‍ത്ഥി ജോജി ഇടപ്പള്ളിക്കുന്നേല്‍ വിജയിച്ചു. ജോസ് വിഭാഗം സ്ഥാനാര്‍ത്ഥിയെയാണ് ഇവിടെ പരാജയപെടുത്തിയത്.

നെടുങ്കണ്ടത്ത് എല്‍ഡിഎഫ് നേടിയ 14 വാര്‍ഡുകളില്‍ സിപിഎം ആറ്, സിപിഐ അഞ്ച്, കേരളാ കോണ്‍ഗ്രസ് മൂന്ന് എന്നതാണ് കക്ഷി നില. സിപിഐ മത്സരിച്ച മുഴുവന്‍ വാര്‍ഡുകളിലും വിജയിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ് പദവി സംബന്ധിച്ച് മുന്നണി ധാരണ ഉണ്ടാക്കാനാണ് സാധ്യത.

നെടുങ്കണ്ടത്തെ 11, 13 വാര്‍ഡുകളില്‍ ബിജെപി ശക്തമായ മത്സരം കാഴ്ച വെച്ചു. ഇരു വാര്‍ഡുകളിലും ബിജെപിയാണ് രണ്ടാമത്. കഴിഞ്ഞ 10 വര്‍ഷമായി പാമ്പാടുംപാറയില്‍ ബിജെപിയുടെ അക്കൗണ്ടിലുണ്ടായിരുന്ന വാര്‍ഡ് മുന്നണിയ്ക്ക് നഷ്ടമായി. കരുണാപുരത്ത് ഒരു വാര്‍ഡില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി വിജയിച്ചു.

Last Updated : Dec 17, 2020, 5:50 AM IST

ABOUT THE AUTHOR

...view details