ഇടുക്കി:നേരത്തെ എത്തിയ മഴയും ലോക്ക്‌ഡൗണും ഹൈറേഞ്ചിലെ കൊക്കോ കര്‍ഷകര്‍ക്ക് തിരിച്ചടിയാകുന്നു. കൊക്കോക്ക് മൂപ്പെത്തും മുമ്പ് ചീയല്‍ ബാധിച്ച് നശിക്കുന്നതും പോയ വര്‍ഷത്തെ അപേക്ഷിച്ചുള്ള വിലക്കുറവുമാണ് കര്‍ഷകര്‍ക്ക് വിനയാകുന്നത്. മഴക്കാലങ്ങളില്‍ ഹൈറേഞ്ചിലെ കര്‍ഷകരുടെ പ്രധാന വരുമാന മാര്‍ഗങ്ങളിലൊന്നാണ് കൊക്കോ കൃഷി.
കാലം തെറ്റി എത്തിയ മഴ, ലോക്ക്ഡൗൺ; കൊക്കോ കർഷകർ ദുരിതത്തിൽ
കഴിഞ്ഞ വർഷം 60 രൂപ വരെ വിലയുണ്ടായിരുന്ന കൊക്കോക്ക് നിലവിൽ 45 രൂപ മാത്രമാണ് കർഷകർക്ക് ലഭിക്കുന്നത്.
ലോക്ക്ഡൗണിനെ തുടർന്ന് കൊക്കോ മരങ്ങളിൽ മരുന്ന് അടിക്കാൻ സാധിക്കാതെ വന്നതും തൊഴിലാളികളെ കിട്ടാനുള്ള ബുദ്ധിമുട്ടും തിരിച്ചടിയായെന്ന് കര്‍ഷകര്‍ പറഞ്ഞു. 60 രൂപ വരെയുണ്ടായിരുന്ന കൊക്കോയുടെ ഇന്നത്തെ വില 45ന് അടുത്താണ്. തുടര്‍ച്ചയായി പെയ്യുന്ന മഴ കൊക്കോ ഉണക്കി സൂക്ഷിക്കുന്നതിനും വെല്ലുവിളി ഉയര്‍ത്തുന്നു. നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ മഴക്കാലത്ത് വരുമാനം ലഭിച്ചിരുന്ന കൊക്കോയുടെ ഉത്പാദനത്തില്‍ ഇനിയും കുറവുണ്ടാകുമോയെന്ന ആശങ്കയും കര്‍ഷകര്‍ പങ്കുവക്കുന്നു.
ALSO READ:നാട്ടകം ചമ്പം വേലി പാടശേഖരത്തിൽ മട വീഴ്‌ച; ലക്ഷങ്ങളുടെ നഷ്‌ടമെന്ന് പരാതി