ഇടുക്കി:രാജാക്കാട് - കുത്തുങ്കൽ വെള്ളച്ചാട്ടത്തിന് സമീപം വൻ തോതിൽ മാലിന്യം തള്ളുന്നു. പ്ലാസ്റ്റിക് മാലിന്യങ്ങളും, ഭക്ഷണാവശിഷ്‌ടങ്ങളുമാണ് തള്ളുന്നത്. രാത്രിയിൽ വാഹനത്തിലാണ് മാലിന്യങ്ങൾ കൊണ്ടുവന്ന് തള്ളുന്നതെന്നും ഇവർക്കെതിരെ ശക്തമായ നടപടി വേണമെന്നും പ്രദേശവാസികൾ ആവശ്യപ്പെടുന്നു. മഴയിൽ മാലിന്യ കൂമ്പാരങ്ങൾ നീർ ചാലുകളിലൂടെ പുഴയിലേക്ക് ഒഴുകിയിറങ്ങുന്ന അവസ്ഥയാണ്.
വെള്ളച്ചാട്ടത്തിന് സമീപം മാലിന്യം നിക്ഷേപിക്കുന്നതായി പരാതി - വെള്ളച്ചാട്ടം മാലിന്യം
രാത്രിയിൽ വാഹനത്തിലാണ് മാലിന്യങ്ങൾ കൊണ്ടുവന്ന് തള്ളുന്നതെന്നും ഇവർക്കെതിരെ ശക്തമായ നടപടി വേണമെന്നും പ്രദേശവാസികൾ പറയുന്നു.
വെള്ളച്ചാട്ടത്തിന് സമീപം വൻ തോതിൽ മാലിന്യം നിക്ഷേപിക്കുന്നതായി പരാതി
അറവ് മാലിന്യങ്ങൾ പ്ലാസ്റ്റിക് ചാക്കുകളിലാക്കി സമീപത്തെ പാലത്തിൽ നിന്നും പുഴയിലേക്ക് വലിച്ചെറിയുന്നതും പതിവാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. നിരവധി മദ്യക്കുപ്പികളും പ്രദേശത്ത് നിന്ന് കണ്ടെത്തി. ഹൈറേഞ്ചിലെ തന്നെ ഏറ്റവും മനോഹരമായ ഈ വെള്ളച്ചാട്ടവും പരിസരവും സംരക്ഷിക്കുന്നതിന് അധികൃതർ നടപടിയെടുക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.