ഇടുക്കി:ബോഡിമേട്ടിന് സമീപം ചൂണ്ടലിൽ ഉരുൾപൊട്ടലിനെത്തുടർന്ന് ദേശീയപാതയില്‍ രണ്ട് ഇരുചക്ര വാഹനങ്ങൾ മണ്ണിനടിയിൽപ്പെട്ടു. യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപെട്ടു. ശാന്തൻപാറ പൊലീസും ദേശീയപാതാവിഭാഗവും ചേർന്ന് ഏറെ ശ്രമകരമായാണ് മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് മണ്ണും കല്ലും നീക്കം ചെയ്‌ത് ഗതാഗതം പുനഃസ്ഥാപിച്ചത്.
ബോഡിമേട്ടില്‍ ഉരുൾപൊട്ടൽ; ഗതാഗതം തടസ്സപ്പെട്ടു - കൊച്ചി - ധനുഷ്കോടി ദേശിയപാത
ബോഡിമേട്ടിന് സമീപം ചൂണ്ടലിൽ ഉരുൾപൊട്ടലിനെത്തുടർന്ന് മരങ്ങൾ കടപുഴകി വീണും കല്ലും മണ്ണും പതിച്ചും മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു.
![ബോഡിമേട്ടില്‍ ഉരുൾപൊട്ടൽ; ഗതാഗതം തടസ്സപ്പെട്ടു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4448682-569-4448682-1568550067298.jpg)
ശനിയാഴ്‌ച ഉച്ചക്ക് ശേഷം രണ്ടര മുതൽ ഒന്നര മണിക്കൂറോളം ശക്‌തമായ പേമാരി ഉണ്ടാകുകയും വൈകിട്ട് നാല് മണിയോടെ ഉരുൾ പൊട്ടുകയും ചെയ്യുകയായിരുന്നു. നിരവധി വാഹനങ്ങളാണ് ഈ സമയം ദേശീയപാതയിലൂടെ സഞ്ചരിച്ചിരുന്നത്. നിരവധി കൃഷിയിടങ്ങളും നശിച്ചു. കൊച്ചി - ധനുഷ്കോടി ദേശിയപാതയുടെ നിർമ്മാണ ജോലികൾ നടക്കുന്നതിനാൽ മഴവെള്ളം ഒഴുകി പോകുന്നതിനുള്ള ഓടകളും കലിങ്കുകളും അടഞ്ഞു കിടന്നതാണ് കൂടുതൽ കൃഷിനാശം ഉണ്ടാകുവാൻ കാരണമെന്ന് പ്രദേശവാസികൾ പറയുന്നു.
മതികെട്ടാൻ ചോല വനമേഖലയിൽ മണിക്കൂറുകളോളം പേമാരിക്ക് സമാനമായ മഴ പെയ്തെങ്കിലും പൂപ്പാറ, ബോഡിമേട്ട്, ബി.എൽ റാവ് തുടങ്ങിയ സമീപ പ്രദേശങ്ങളിൽ കാര്യമായി മഴ പെയ്‌തില്ല.