മൂന്നാര്‍- ഉദുമല്‍പ്പേട്ട പാതയില്‍ മണ്ണിടിച്ചില്‍; ഭീതിയോടെ യാത്രക്കാര്‍ - interstate road news
മൂന്നാര്‍ -ഉദുമല്‍പ്പേട്ട അന്തര്‍ സംസ്ഥാന പാതയില്‍ നിരവധി ഇടങ്ങളില്‍ മണ്ണിടിഞ്ഞ് സംരക്ഷണ ഭിത്തി ഉള്‍പ്പെടെ തകര്‍ന്നത് കാരണം ഗതാഗതം ഭാഗികമായി തടസപ്പെട്ടു
ഇടുക്കി: മൂന്നാര്‍ -ഉദുമല്‍പ്പേട്ട അന്തര്‍ സംസ്ഥാന പാതയിലെ യാത്രാ ദുരിതത്തിന് പരിഹാരമാകുന്നില്ല. പലിയിടങ്ങളിലും സംരക്ഷണ ഭിത്തി തകര്‍ന്നതും മണ്ണിടിഞ്ഞതും അപകട ഭീഷണി ഉയര്‍ത്തുന്നുണ്ട്. മൂന്നാറില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ അകലെ കന്നിമല മുതല്‍ അഞ്ചാം മൈല്‍ വരെയുള്ള നാലു കിലോമീറ്റര്‍ ദൂരത്തില്‍ മൂന്നിടങ്ങളിലാണ് ഒരു വശത്തെ മണ്ണിടിഞ്ഞ് റോഡ് തകര്‍ന്നത്. രണ്ടിടങ്ങളില്‍ ഒരു വാഹനം കടന്നു പോകാന്‍ മാത്രമെ റോഡിന് വീതിയുള്ളൂ. സുരക്ഷാ ഭിത്തി നിര്‍മ്മിച്ച് പണിതുയര്‍ത്തിയ റോഡ് വീണ്ടും ഇടിഞ്ഞുതാഴുന്നത് അപകട സാധ്യത വർദ്ധിപ്പിക്കുന്നതായി പ്രദേശവാസികള്‍ പറഞ്ഞു.