ഇടുക്കി:മൂന്നാർ ഗ്യാപ്പ് റോഡിൽ വീണ്ടും മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. കൊച്ചി ധനുഷ്‌കോടി ദേശീയപാതയിൽ ദേവികുളം ഗ്യാപ്പ് റോഡിലാണ് മണ്ണിടിഞ്ഞത്. ശനിയാഴ്‌ച രാത്രി ഒൻപത് മണിയോടെയാണ് സംഭവം.
മൂന്നാർ ഗ്യാപ്പ് റോഡിൽ വീണ്ടും മണ്ണിടിച്ചിൽ; ഗതാഗതം തടസപ്പെട്ടു - Dhanushkodi NH
കൊച്ചി ധനുഷ്‌കോടി ദേശീയപാതയിലാണ് ശനിയാഴ്‌ച രാത്രിയോടെ വൻതോതിൽ മണ്ണിടിച്ചിലുണ്ടായത്. മണ്ണിടിഞ്ഞതിനെ തുടർന്ന് ദേശീയപാതയിലൂടെയുള്ള ഗതാഗതം തടസപ്പെട്ടു.
മൂന്നാർ ഗ്യാപ്പ് റോഡിൽ വീണ്ടും മണ്ണിടിച്ചിൽ; ഗതാഗതം തടസപ്പെട്ടു
ഗ്യാപ്പ് റോഡിൽ നിന്നും ബൈസൻവാലിയിലേക്ക് തിരിയുന്ന ഭാഗത്താണ് വൻതോതിൽ കല്ലും മണ്ണും റോഡിലേക്ക് പതിച്ചത്. കഴിഞ്ഞ മാസം ഇവിടെ തമിഴ്‌നാട്ടിൽ നിന്നുള്ള വിനോദ സഞ്ചാരികളുടെ കാർ മറിഞ്ഞ് അപകടമുണ്ടായിരുന്നു. ദേശീയപാതയിലുടെയുള്ള ഗതാഗതം തടസപ്പെട്ടതോടെ വാഹനങ്ങൾ കുഞ്ചിത്തണ്ണി വഴി തിരിച്ചുവിട്ടു.