ഇടുക്കി:പൊന്മുടി ഹൈഡല്‍ ടൂറിസം പദ്ധതിയ്ക്കായി ഭൂമി കൈമാറ്റം ചെയ്തതതില്‍ രേഖകള്‍ ഹാജരാക്കാന്‍ കാണിച്ച് റവന്യൂ വകുപ്പ് നോട്ടീസ് നല്‍കി. കെഎസ്ഇബി, ഡാം സേഫ്റ്റി എന്നിവര്‍ക്കാണ് ഉടുമ്പന്‍ചോല എല്‍ആര്‍ തഹസില്‍ദാര്‍ ജയേഷ് നോട്ടീസ് അയച്ചത്. പതിനഞ്ച് ദിവസത്തിനകം രേഖകള്‍ ഹാജരാക്കാനാണ് നോട്ടീസില്‍ നിര്‍ദ്ദേശം.
പൊന്മുടിയില്‍ ഹൈഡല്‍ ടൂറിസം പദ്ധതിയ്ക്കായി റവന്യൂ വകുപ്പില്‍ നിന്നും പാട്ടത്തിനെടുത്ത ഭൂമിയാണ് കെഎസ്ഇബി ബാങ്കിന് നല്‍കിയതെന്നും ഇത് നിയമവിരുദ്ധമാണെന്നും ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ ഭൂമി തിട്ടപ്പെടുത്തുന്നതിന് നടപടിയുമായി റവന്യൂ വകുപ്പ് രംഗത്തെത്തിയത്. ഇതിന്‍റെ ഭാഗമായി പരിശോധനകള്‍ക്കെത്തിയ സര്‍വേ സംഘത്തെ ബാങ്ക് ഭരണസമതി തടയുയും തിരിച്ചയക്കുകയും ചെയ്തു. മുന്‍കൂട്ടി അറിയിക്കാതെയുള്ള പരിശോധനകള്‍ അനുവധിക്കില്ലെന്ന നിലപാട് ബാങ്ക് ഭരണസമതി സ്വീകരിച്ചതോടെയാണ് പരിശോധന നടത്താതെ അന്ന് സംഘം മടങ്ങിയത്.