കേരളം

kerala

ETV Bharat / state

ദുരിതം വിതച്ച് മുട്ടുകാട്‌ മണ്ണിടിച്ചില്‍; ഏക്കര്‍ കണക്കിന് പ്രദേശത്ത് കൃഷി നാശം - agriculture lose

പെട്ടിമുടിയില്‍ മണ്ണിടിച്ചില്‍ ദുരന്തമുണ്ടാകുന്നതിന് ഒരു മണിക്കൂര്‍ മുമ്പാണ് മുട്ടുകാട്‌ ഗ്യാപ്പ് റോഡില്‍ മണ്ണിടിച്ചില്‍ സംഭവിച്ചത്

ദുരിതം വിതച്ച് മുട്ടുകാട്‌ മണ്ണിടിച്ചില്‍  കൃഷി നാശം  പെട്ടിമുടി  മുട്ടുകാട്‌ ഗ്യാപ്പ് റോഡില്‍ മണ്ണിടിച്ചില്‍  ഇടുക്കി  muttukadu  agriculture lose  land slide
ദുരിതം വിതച്ച് മുട്ടുകാട്‌ മണ്ണിടിച്ചില്‍; ഏക്കറുകണക്കിന് കൃഷി നാശം

By

Published : Aug 11, 2020, 10:36 AM IST

Updated : Aug 11, 2020, 1:27 PM IST

ഇടുക്കി: മുട്ടുകാട്‌ ഗ്യാപ്പ് റോഡില്‍ മണ്ണിടിഞ്ഞ് ഏക്കര്‍ കണക്കിന് കൃഷിയിടം നശിച്ചു. പെട്ടിമുടിയില്‍ മണ്ണിടിച്ചില്‍ ദുരന്തമുണ്ടാകുന്നതിന് ഒരു മണിക്കൂര്‍ മുമ്പാണ് മുട്ടുകാട്‌ ഗ്യാപ്പ് റോഡില്‍ മണ്ണിടിച്ചില്‍ സംഭവിച്ചത്. പതിറ്റാണ്ടുകളായി കുന്നില്‍ ചെരുവില്‍ അധ്വാനിച്ചുണ്ടാക്കിയ കൃഷി ഉരുള്‍പൊട്ടലില്‍ ഒലിച്ചു പോയതോടെ ഇനിയെന്ത്‌ ചെയ്യുമെന്ന ആശങ്കയിലാണ് മുട്ടുകാട്‌ നിവാസികള്‍.

ദുരിതം വിതച്ച് മുട്ടുകാട്‌ മണ്ണിടിച്ചില്‍; ഏക്കര്‍ കണക്കിന് പ്രദേശത്ത് കൃഷി നാശം

മണ്ണിടിച്ചിലില്‍ പത്ത് കിലോമീറ്ററോളം താഴേയ്‌ക്കുള്ള കൃഷിയിങ്ങള്‍ പാടേ തകര്‍ന്നു. വന്‍സ്‌ഫോടന ശബ്‌ദത്തോടെ നാല്‌ തവണ ഉരുള്‍പൊട്ടലുണ്ടായി. മുകളില്‍ നിന്നും വന്‍പാറകല്ലുകളും ചെളിയും വന്മരങ്ങളും ഒഴുകിയെത്തി. അടിവാരത്തുണ്ടായിരുന്ന വീടും ഭാഗികമായി തകര്‍ന്നു. തോട്‌ ഗതിമാറി ഒഴുകിയതാണ് വീട്‌ തകരാന്‍ കാരണം. ഉരുള്‍പൊട്ടലുണ്ടായിട്ടും ഇതുവരെ സര്‍ക്കാരോ അധികൃതരോ തിരിഞ്ഞു നോക്കിയിട്ടില്ലെന്നും പ്രദേശവാസികള്‍ പറഞ്ഞു.

Last Updated : Aug 11, 2020, 1:27 PM IST

ABOUT THE AUTHOR

...view details