ഇടുക്കി:കനത്ത മഴയെ തുടര്‍ന്ന് മൂന്നാർ വട്ടവടയ്‌ക്ക് സമീപമുള്ള പഴത്തോട്ടം മേഖലയില്‍ ഉരുള്‍പൊട്ടി. സംഭവത്തെ തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ മരങ്ങളും വലിയ പാറ കഷ്‌ണങ്ങളും റോഡില്‍ പതിച്ചു. ഇതോടെ മേഖല പൂര്‍ണമായും ഒറ്റപ്പെട്ടു. ഇതുവഴിയുള്ള ഗതാഗതത്തിന് ജില്ല ഭരണകൂടം നിരോധനം എർപ്പെടുത്തി.
മേഖലയില്‍ ജനവാസം കുറവായതിനാല്‍ വലിയ അപകടം ഒഴിവായി. മേഖലയില്‍ കഴിഞ്ഞ ദിവസവും കൃഷി ഭൂമിയടക്കം ഇടിഞ്ഞ് താഴ്‌ന്നിരുന്നു. വട്ടവടയെ കൂടാതെ വെള്ളത്തൂവൽ, ശല്യാംപാറ, പണ്ടാരപ്പടി എന്നിവിടങ്ങളിലും ഉരുള്‍പൊട്ടലുണ്ടായി. കഴിഞ്ഞ ദിവസം അര്‍ധരാത്രിയാണ് മേഖലയില്‍ ഉരുള്‍പൊട്ടിയത്.